KeralaLatest NewsNews

ഇടിമിന്നൽ ദുരന്തം ഒഴിവാക്കാൻ സംവിധാനം വരുന്നു

തിരുവനന്തപുരം: കേരളത്തെ ഇടിമിന്നൽ ദുരന്തങ്ങളിൽനിന്നു രക്ഷിക്കാൻ സംവിധാനം വരുന്നു. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ യുഎസ് എർത്ത് നെറ്റ്‌വർക്സിന്റെ ലൈറ്റ്‌നിങ് ഡിറ്റക്‌ഷൻ സെൻസറുകൾ ഉടൻ സ്ഥാപിക്കും. റവന്യു വകുപ്പ് ഉന്നതതല യോഗം പദ്ധതിക്ക് അംഗീകാരം നൽകി.

കേരളത്തിൽ എവിടെയും നാലു സെൻസറുകൾ വഴി മിന്നൽ മുന്നറിയിപ്പു നൽകാൻ കഴിയും. മേഘങ്ങളുടെ ഘടനയും മറ്റും വിലയിരുത്തി മിന്നലിനു 45 മിനിറ്റു മുൻപു മുന്നറിയിപ്പു നൽകാൻ ശേഷിയുള്ളവയാണ് ഈ സെൻസറുകൾ. നേരത്തേ ബംഗാൾ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ സെൻസറുകൾ സ്ഥാപിച്ചിരുന്നു. ഇതു ഫലപ്രദമാണെന്നു കണ്ടതിനെത്തുടർന്നാണു കേരളത്തിലും സ്ഥാപിക്കാനുള്ള തീരുമാനം. സെൻസറുകൾ രണ്ടു മാസത്തിനുള്ളിൽ പ്രവർത്തിച്ചുതുടങ്ങും. കെൽട്രോണിനാണു ചുമതല.

സെൻസറുകളുടെ സേവനം ആറുമാസത്തേക്കു സൗജന്യമായിരിക്കും. മുന്നറിയിപ്പു സംവിധാനം ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ കാലാവസ്ഥാ വിഭാഗം, കോട്ടയത്തെ കാലാവസ്ഥാ വ്യതിയാന ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെയാണു പ്രവർത്തിക്കുക. സെൻസറുകളിൽനിന്നുള്ള മുന്നറിയിപ്പ് നിമിഷങ്ങൾക്കുള്ളിൽ ജില്ലാ ഭരണകൂടത്തെ അറിയിച്ചു മുൻകരുതലുകളെടുക്കും. മാധ്യമങ്ങൾ വഴിയും പൊതുജനങ്ങൾക്കു മുന്നറിയിപ്പു നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button