KeralaLatest NewsNewsIndia

സിപിഐഎമ്മിനെ നിയന്ത്രിക്കുന്നത് കണ്ണൂര്‍ ലോബി ; രൂക്ഷ വിമർശനവുമായി ഋതബ്രത ബാനര്‍ജി

ന്യൂഡൽഹി: സിപിഐഎം കേരള ഘടകത്തെ രൂക്ഷമായി വിമർശിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രാജ്യസഭാംഗം ഋതബ്രത ബാനര്‍ജി. പാർട്ടിയെ കണ്ണൂര്‍ ലോബിയാണ് നിയന്ത്രിക്കുന്നതെന്നും. പാർട്ടിക്കുള്ളിൽ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും നടത്തുന്ന അധികാര വടംവലി പരസ്യമായ രഹസ്യമാണെന്നും ഋതബത്ര ചൂണ്ടിക്കാട്ടി.

സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേരള ഘടകത്തെയും പിണറായി വിജയന്‍, പ്രകാശ് കാരാട്ട് തുടങ്ങിയവരെയും രൂക്ഷമായി വിമര്‍ശിച്ച്‌ ഋതബ്രത ബാനര്‍ജി രംഗത്തെത്തിയത്.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പാര്‍ട്ടിയ്ക്കകത്ത് ന്യൂനപക്ഷത്തിന്റെ പിന്തുണ മാത്രമേ ഉള്ളൂവെന്നും ഋതബ്രത പറഞ്ഞു. തന്നെ പുറത്താക്കിയ കാര്യം ഇതുവരെ പാര്‍ട്ടി അറിയിച്ചിട്ടില്ലന്നും . തനിക്കെതിരെ പാര്‍ട്ടിയ്ക്കകത്ത് ഗൂഢാലോചന നടക്കുന്നുണ്ട് കൂടാതെ ജീവഹാനി വരെ ഉണ്ടായേക്കാമെന്നും ഋതബ്രത പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button