KeralaLatest NewsNews

നാദിർഷ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു ജ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യലിന് അന്വേഷണസംഘം ഹാജരാവാന്‍ നേരത്തേ ആവശ്യപ്പെട്ടപ്പോള്‍ നാദിര്‍ഷാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. തിങ്കളാഴ്ചയാണ് കോടതി ഈ ഹര്‍ജി പരിഗണിക്കുന്നത്.

ഇതു രണ്ടാം തവണയാണ് നാദിര്‍ഷായെ ചോദ്യം ചെയ്യുന്നത്. നേരത്തേ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പും നാദിര്‍ഷായെ 13 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.നാദിര്‍ഷാ നേരത്തേ നല്‍കിയ മൊഴികളില്‍ പലതിലും വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതുകൊണ്ടു നാദിർഷായുടെ മൊഴികളിൽ വ്യക്തത വരുത്താനാണ് പോലീസ് ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button