Latest NewsIndia

റിക്രൂട്ട്‌മെന്റ് റാലിക്കിടെ കുഴഞ്ഞു വീണ് ഉദ്യോഗാര്‍ത്ഥിക്ക് ദാരുണാന്ത്യം

ധരംശാല: റിക്രൂട്ട്‌മെന്റ് റാലിക്കിടെ കുഴഞ്ഞു വീണ് ഉദ്യോഗാര്‍ത്ഥിക്ക് ദാരുണാന്ത്യം. ധരംശാലയിലെ പോലീസ് റിക്രൂട്ട്‌മെന്റ് റാലിയിലെ ശാരീരിക ക്ഷമത പരീക്ഷയ്ക്കിടെ ഹിമാചല്‍ പ്രദേശിലെ കാങ്‌ര സ്വദേശി രജത് കുമാര്‍ (22) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. 800 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കുന്നതിനിടെ പകുതി ദൂരം പിന്നിട്ട രജത് കുമാര്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് എസ്.പി രമേശ് ഛജ്ത്ര പറഞ്ഞു. ഉടന്‍ തന്നെ രജത് കുമാറിനെ ധരംശാലയിലെ സോണല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button