Latest NewsNewsIndia

കര്‍ണാടകയില്‍ വൈദ്യുത വാഹന നയം പ്രഖ്യാപിച്ചു

കര്‍ണാടക ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേകം നയങ്ങള്‍ തീരുമാനിച്ചു. ഇതോടെ കര്‍ണാടക പ്രത്യേക ഇലക്ട്രിക് വാഹന നയം കൊണ്ടുവരുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി മാറി. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി തീരുമാനങ്ങളാണ് ഉണ്ടായിരിക്കുന്നത്.

പൊതുമേഖലാ വൈദ്യുതി വിതരണ കമ്പനികളെയും വലിയ സ്വകാര്യ സ്ഥാപനങ്ങളേയും നയങ്ങളുടെ പൂര്‍ത്തീകരണത്തിനായും പ്രോത്സാഹനത്തിനായും ഉപയോഗപ്പെടുത്തും. വൈദ്യുത വാഹന ചാര്‍ജിംഗ് പോയന്റുകള്‍ ഷോപ്പിംഗ് മാളുകളിലും സ്വകാര്യ പാര്‍ക്കിംഗ് ഏരിയകളിലും നിര്‍ബന്ധമാക്കും. ഇതിനായി വേണ്ടിവന്നാല്‍ കെട്ടിട നിര്‍മാണ നിയമങ്ങളില്‍ത്തന്നെ മാറ്റം വരുത്തും.

വൈദ്യുത വാഹനങ്ങള്‍ക്ക് പ്രത്യേകം നികുതിയിളവ് നല്‍കും. മാത്രമല്ല ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ഫാക്ടറികള്‍, വില്‍ക്കുന്ന ഷോറൂമുകള്‍, ഉപയോഗിക്കുന്നവര്‍ ഇവര്‍ക്കെല്ലാം നേട്ടമുണ്ടാകുന്ന രീതിയില്‍ വാണിജ്യനയങ്ങള്‍ രൂപവത്കരിക്കും. വൈദ്യുത വാഹനങ്ങള്‍ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. നിര്‍മാണത്തിനും കേടുപാടുകള്‍ കണ്ടെത്തി നന്നാക്കുന്നതിനും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.

പലവിധ ഇളവുകള്‍ ബാറ്ററി നിര്‍മാണ-വികസന കമ്പനികള്‍ക്കും ഉത്പ്പന്നങ്ങള്‍ക്കും നല്‍കും. ഗവണ്‍മെന്റ് ബാറ്ററി റീസൈക്കിള്‍ ചെയ്യാനും നശിപ്പിച്ചുകളയാനുമുള്ള സഹായം നല്‍കും. ഇതിന്റെ ഭാഗമായി 32000 കോടിയുടെ നിക്ഷേപവും 55000 തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഇങ്ങനെ പോകുന്നു നയത്തിലെ പ്രധാന തീരുമാനങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button