Latest NewsNewsInternational

വീസ നിയമം കർശനമാക്കി ഈ രാജ്യങ്ങൾ

ലണ്ടൻ: യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും വീസ നിയമം കർക്കശമാക്കുന്നു. പുതിയ തീരുമാനം വിദേശത്തു ജോലി ചെയ്യുന്ന ഐടി പ്രഫഷനലുകളെയും വിദേശ പഠനം ആഗ്രഹിക്കുന്നവരെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്നതാണ്.

യുഎസിൽ ഡൊണൾഡ് ട്രംപ് പ്രസിഡന്റ് ആയ ശേഷം വന്ന യാത്രാവിലക്കും എച്ച്1ബി, എൽ1 വീസകളുടെ നിരക്ക് ഇരട്ടിയാക്കിയതും ഇന്ത്യയിലെ ഐടി മേഖലയ്ക്കു കനത്ത തിരിച്ചടിയായി. ഇതിന് പിന്നാലെയാണു മറ്റു രാജ്യങ്ങളും കർക്കശ നിയന്ത്രണം കൊണ്ടുവരുന്നത്. വീസ നിയന്ത്രണം വഴി ഇന്ത്യക്കാരെ ഒഴിവാക്കി തദ്ദേശീയർക്കു കൂടുതൽ ജോലി നൽകുകയാണു ലക്ഷ്യമാക്കുന്നത്. ഇന്ത്യൻ കമ്പനികളോടു ഐടി മേഖലയിൽ ഇന്ത്യക്കാർക്കു പകരം തദ്ദേശീയർക്കു തൊഴിൽ നൽകാൻ സിംഗപ്പൂർ ആവശ്യപ്പെട്ടു.

വൻ വർധനയാണ് യുഎസിലെ തൊഴിൽ അവസാനിപ്പിച്ച് ഇന്ത്യയിൽ ജോലി തേടുന്നവരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 7000 പേരാണ് 2017 മാർച്ച് വരെ അപേക്ഷ നൽകിയത്. വിദഗ്ധ തൊഴിൽ മേഖലയിൽ അനുവദിക്കുന്ന ഹ്രസ്വകാല വീസകളായ എച്ച്1ബി, എൽ1 വീസകളുടെ അപേക്ഷകളിലും വൻ ഇടിവാണുണ്ടായിരിക്കുന്നത്.

യൂറോപ്പിലും അമേരിക്കയിലും നഷ്ടമായ തൊഴിലവസരങ്ങൾ വളരുന്ന വിപണിയായ ആസിയൻ രാജ്യങ്ങളിൽനിന്നു ലഭിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യയ്ക്ക് ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയായ ചൈന, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവയുമായി സാമ്പത്തിക വ്യാപാര കരാറുകളുണ്ട്. എന്നാൽ സർക്കാർ ശ്രമിച്ചിട്ടും നിയമങ്ങളിൽ ഇളവുവരുത്താൻ ഈ രാജ്യങ്ങൾ തയാറാകുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button