KeralaLatest NewsNews

പുതിയ സേവനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി തപാൽ വകുപ്പ്

പാലക്കാട്: ഡിജിറ്റൽ ബാങ്കിങ്ങിൽ മറ്റ് ബാങ്കുകൾക്ക് വെല്ലുവിളിയായി തപാൽ വകുപ്പ്. നിലവിലുള്ള തപാൽ റുപ്പേ കാർഡുകൾക്ക് പകരം മൈക്രോ ചിപ്പ് ഘടിപ്പിച്ച, വിവിധ ആവശ്യങ്ങള്‍ക്കും ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഉപയോഗിക്കാവുന്ന കാര്‍ഡുകളാണ് തപാൽ വകുപ്പ് പുതിയതായി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഒരാഴ്ചയ്ക്കകം പുതിയ കാര്‍ഡുകള്‍ തപാല്‍ ഓഫീസുകളില്‍ എത്തിത്തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നെറ്റ് ബാങ്കിങ് സേവനങ്ങളും ഉടനടി ലഭ്യമാകും.

പുതിയ റുപേ കാര്‍ഡുകളുടെ ഉപയോഗത്തിനും ചാർജുകൾ ഒന്നും തന്നെ ഈടാക്കില്ല. പഴയ റുപ്പേ കാർഡുടമകൾക്ക് പുതിയ കാർഡ് ആവശ്യമെങ്കിൽ മാറ്റി നൽകും. പുതിയ കാര്‍ഡുകളെത്തിത്തുടങ്ങുമ്ബോള്‍ പഴയ കാര്‍ഡുകളുടെ വിതരണം നിര്‍ത്തിയേക്കും. പുതിയ കാർഡ് സ്വൈപ്പിങ് ആവശ്യങ്ങൾക്കും, വ്യാപാരാവശ്യങ്ങള്‍ എന്നിങ്ങനെ ഉപയോഗിക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button