Latest NewsKeralaNews

കേരള പോലീസിനു എപ്പോഴെങ്കിലും പൂര്‍ണമായി നിഷ്പക്ഷരാകാന്‍ കഴിഞ്ഞിട്ടുണ്ടോ? കാവ്യയുടെ ആരോപണങ്ങള്‍ക്ക് ഡിജിപി മറുപടി പറയുമ്പോള്‍

നടി ആക്രമിക്കപ്പെട്ട കേസ് ഉള്‍പ്പെടെ സംസ്ഥാനത്ത് അടുത്ത് കാലത്ത് ഉണ്ടായ ചില കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിരവധി ആക്ഷേപങ്ങളാണ് ദിവസവും ഉയര്‍ന്നു വരുന്നത്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ശരിയായ ദിശയില്‍ അന്വേഷണം നടക്കുന്നില്ലെന്നും കേസന്വേഷണം മനപൂര്‍വം വൈകിപ്പിക്കുകയാണെന്നുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടത്.

അന്വേഷണ സംഘത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനും രംഗത്ത് വന്നിരുന്നു. പോലീസ് നിയമ വിരുദ്ധ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. സഹോദരനെയും മാതാപിതാക്കളെയും അവര്‍ ഭീഷണിപ്പെടുത്തിയെന്നും പോലീസിന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കേസില്‍ പ്രതിയാക്കുമെന്നു ഭീഷണിയുണ്ടെന്നും കാവ്യ പറഞ്ഞിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ രംഗത്ത് വന്നിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത് കാലത്ത് ഉണ്ടായ ചില കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ലോക്‌നാഥ് ബെഹ്റ പറയുന്നത്. കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യക്തിപരമായി ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് ശരിയായ പ്രവണതയല്ലയെന്നും ബെഹ്റ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭ്യമാക്കുന്നതിനും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും വേണ്ടി, തികച്ചും നിയമപരമായി, ഏറെ ജാഗ്രതയോടെയുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നതെന്നും ശരിയായ ദിശയില്‍ തന്നെയാണ് അന്വേഷണം നടക്കുന്നതെന്നും ബെഹ്റ പറഞ്ഞു

നിരപരാധികളായ ഒരാളേയും പൊലീസ് കേസിൽ പ്രതികളാക്കില്ല. എന്നാൽ കുറ്റം ചെയ്യുന്നവർ എത്ര ഉന്നതരായാലും രക്ഷപ്പെടാൻ അനുവദിക്കുകയുമില്ല. തെളിവുകളും വസ്‌തുതകളും മാത്രമാണ് കേസന്വേഷണത്തിൽ പരിഗണിക്കുന്നത്.
നിയമപരമായും ശാസ്ത്രീയമായും അന്വേഷണം പുരോഗമിക്കുന്ന കേസുകളില്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തില്‍ വ്യക്തിപരമായ ആക്ഷേപങ്ങള്‍ പൊതുവേദികളില്‍ ഉന്നയിക്കുന്നത് നിയമവ്യവസ്ഥയെ മാനിക്കുന്ന ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അത്തരം നടപടികളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു നില്‍ക്കണമെന്നും ഡി.ജി.പി. ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button