Latest NewsKeralaNewsCrime

കോഴിക്കോട് മയക്കുമരുന്ന് വിതരണക്കാർ പിടിയിൽ

കോഴിക്കോട്: കുന്ദമംഗലത്ത് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിൽക്കുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് 741 നൈട്രോസെപാം എന്ന മയക്കുമരുന്ന് ഗുളിക പിടികൂടുകയും ചെയ്തു. കോഴിക്കോട് കുന്ദമംഗലം എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് സ്വദേശി അരുണ്‍, പൊറ്റമ്മല്‍ സ്വദേശി ശരണ്‍ എന്നിവരെയാണ് പിടികൂടിയത്. മീഞ്ചന്ത ഗവ. ആര്‍ട്സ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് ശരണ്‍.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ മയക്കുമരുന്ന് ഗുളികകള്‍ വില്‍പ്പന നടത്തുന്നത്. അരുണ്‍ എന്‍ഐടി കേന്ദ്രീകരിച്ചും ശരണ്‍ മീഞ്ചന്ത ആര്‍ട്സ് കോളേജ് കേന്ദ്രീകരിച്ചുമാണ് മയക്കുമരുന്ന് ഗുളികകള്‍ കച്ചവടം നടത്തുന്നത്. പെണ്കുട്ടികളടക്കം ഇവരുടെ പക്കൽ നിന്ന് മയക്കുമരുന്നുകൾ വാങ്ങുന്നുണ്ടെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. കോഴിക്കോട് കേന്ദ്രീകരിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി വ്യാപകമായ മയക്കുമരുന്ന് വേട്ടയാണ് എക്സൈസ് സംഘം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button