Latest NewsNewsLife Style

ജീവന്‍ പണയം വച്ച് ഹിമാലയത്തില്‍ നിന്ന് തേന്‍ ശേഖരിക്കുന്നവര്‍ : ആ കണ്ണിയില്‍ ഇന്ന് രണ്ടു പേര്‍ മാത്രം

ജീവന്‍ പണയം വച്ച് ഹിമാലയത്തില്‍ നിന്ന് തേന്‍ ശേഖരിക്കുന്നവര്‍. എന്നാല്‍ ഇന്ന് ആ കണ്ണിയില്‍ കേവലം രണ്ടു പേര്‍ മാത്രം. നേപ്പാളിലെ ഹിമാലയത്തോട് ചേര്‍ന്നുള്ള ‘ സദ്ദി ‘ എന്ന ഒരു ഗ്രാമമുണ്ട് . ഇവിടെ 400 അടി ഉയരത്തില്‍ നിന്ന് മലമുകളിലെ പാറക്കെട്ടുകളിലുള്ള തേനീച്ചപ്പുറ്റില്‍ നിന്ന് മുളകള്‍ ചേര്‍ത്തു കെട്ടിയ വലിയ എണിയിലൂടെ കയറി അതിസാഹസികമായി തേന്‍ ശേഖരിക്കുന്ന വലിയ ഒരു ജനവിഭാഗമുണ്ടായിരുന്നു.

അവരിലെ അവസാനകണ്ണികളായി ഇപ്പോള്‍ രണ്ടുപേര്‍ മാത്രം. 57 കാരനായ “മൌലി ധന്” അദ്ദേഹത്തിന്‍റെ ശിഷ്യന്‍ 40 കാരനായ “അസ്ധനും”. തൊഴിലിലെ റിസ്ക്കും, വരുമാനക്കുറവും മൂലം എല്ലാവരും ഈ രംഗം വിട്ടെങ്കിലും ഇവര്‍ രണ്ടുപേരും ഇന്നും ഈ തൊഴില്‍ കൈവിട്ടിട്ടില്ല.

നാഷണല്‍ ജിയോഗ്രാഫി ചാനല്‍ നിര്‍മ്മിച്ച ” മരണത്തെ തോല്‍പ്പിച്ച അവസാന പോരാളി ” എന്ന ഡോക്യുമെന്‍ററി യില്‍ ഇവരുടെ ജീവിതവും സാഹസികതയും വിസ്തൃതമായി പ്രതിപാദിച്ചിട്ടുണ്ട്. മൌലി 15 മത്തെ വയസ്സ് മുതല്‍ ഈ തൊഴിലില്‍ വ്യാപ്രുതനാണ്. പിതാവില്‍ നിന്നാണ് അദ്ദേഹം ഹിമാലയത്തിന്റെ ഉയരങ്ങളില്‍നിന്നു തേന്‍ ശേഖരിക്കുന്ന വിദ്യ മനസ്സിലാക്കിയത്.

ഒരു തവണ കയറിയിറങ്ങുമ്പോള്‍ 20 കിലോ തേന്‍ വരെ ലഭിക്കാറുണ്ട്. വിദേശ മാര്‍ക്കറ്റു കളില്‍ ഹിമാലയത്തിലെ തേനിനു വലിയ മാര്‍ക്കറ്റാണ്. Apis Dorsata Laboriosa എന്ന ഇനത്തിലുള്ള തേനീച്ചകളാണ് ഹിമാലയത്തിലുള്ളത്. ലോകത്തെ ഏറ്റവും മുന്തിയ ഇനം തേനാണ് ഇവയില്‍ നിന്നും ലഭിക്കുന്നത്. ഒരു കിലോക്ക് 15000 രൂപ വരെ വിലയുണ്ട്‌.

ഏറെ വലിപ്പമുള്ള ഈ തേനീച്ചകള്‍ വലിയ ആക്രമണകാരികളാണ്. ഇവയുടെ ആക്രമണം അതിജീവിക്കാന്‍ പ്രത്യേക പരിശീലനവും മുന്‍കരുതലുകളും ആവശ്യമാണ്. കാണുക ആ സാഹസിക ദൃശ്യങ്ങള്‍. ഒപ്പം ഗുരുവായ മൌലി ധനും ശിഷ്യന്‍ അസ്ധനും.

shortlink

Related Articles

Post Your Comments

Related Articles


Back to top button