Uncategorized

മോദി സര്‍ക്കാരിനെ കുറിച്ച് പറഞ്ഞത് ശരി തന്നെ, പുകഴ്ത്തലെന്നു വിശേഷിപ്പിച്ചാലും സാരമില്ല: ജി സുധാകരൻ

ആലപ്പുഴ: കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തി പൊതുമരമാത്ത് മന്ത്രി ജി സുധാകരൻ. കേന്ദ്രസർക്കാർ ഭരണപരമായ അന്തസ്സ് പുലർത്തുന്നുണ്ട്. താൻ കേന്ദ്രസർക്കാരിനെ പുകഴ്ത്തിയെന്ന് പറഞ്ഞാലും ഒരു കുഴപ്പവുമില്ല . അനുഭാവപൂർണമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും ജി സുധാകരന്‍ പറഞ്ഞു. യു‌ഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ചു വർഷക്കാലയളവിൽ കേന്ദ്രത്തിന്റെ കയ്യിൽ നിന്ന് ലഭിച്ചത് ആകെ 500 കോടി രൂപ മാത്രമാണ് . എന്നാൽ താൻ മന്ത്രിയായതിനു ശേഷം സി‌ആർആർ ഫണ്ടിൽ നിന്ന് മാത്രം ലഭിച്ചത് 625 കോടി രൂപയാണ് . ആലപ്പുഴ ബൈപ്പാസ് നന്നാക്കിയതിന്റെ ക്രെഡിറ്റും മോദി സർക്കാരിനു കൊടുക്കണമെന്നും സുധാകരൻ പറഞ്ഞു.

ഏനാത്ത് പാലം തകർന്നപ്പോൾ ഒറ്റ മെയിലാണയച്ചത് . പിറ്റേന്ന് തന്നെ സൈന്യം എത്തി താത്കാലിക പാലം നിർമ്മിക്കാനുള്ള പണി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button