Latest NewsIndiaNews

ദേര സച്ചാ സൗദയുടെ അക്കൗണ്ടില്‍നിന്ന് കണ്ടെത്തിയത് 75 കോടി

ചണ്ഡീഗഢ്: ദേര സച്ചാ സൗദയുടെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകള്‍ പരിശോധിച്ച്‌ ഹരിയാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. ഇതിന്റെ ഭാഗമായി ദേര സച്ചാ സൗദയുടെയും അനുബന്ധസ്ഥാപനങ്ങളുടെയും 504 ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു. ഇതില്‍ 473 എണ്ണം സേവിങ്സ് അക്കൗണ്ടുകളാണ്. മറ്റുള്ളവ ലോണ്‍ അക്കൗണ്ടുകളാണ്. 74.96 കോടിയുടെ നിക്ഷേപമാണ് സേവിങ്സ് അക്കൗണ്ടുകളില്‍നിന്ന് കണ്ടെത്തിയത്. ഇതില്‍ 7.72 കോടി രൂപ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ സ്വന്തംപേരിലുള്ള അക്കൗണ്ടിലാണ് നിക്ഷേപിച്ചിട്ടുള്ളത്. 12 അക്കൗണ്ടുകളിലായാണ് നിക്ഷേപം നടത്തിയിരുന്നത്.

ഗുര്‍മീതിന്റെ ദത്തുപുത്രി ഹണീപ്രീതിന്റെ പേരില്‍ ആറു ബാങ്ക് അക്കൗണ്ടുകളിലായി ഒരു കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ട്. ഗുര്‍മീതിന്റെ സിനിമാ നിര്‍മാണ യൂണിറ്റ് ഹകീകത്ത് എന്റര്‍ടെയിന്‍മെന്റിന്റെ പേരില്‍ ഇരുപത് അക്കൗണ്ടുകളിലായി അമ്പതുകോടിയോളം നിക്ഷേപമുണ്ട്.
എല്ലാ അക്കൗണ്ടുകളും സര്‍ക്കാര്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സൗദയുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ കണക്ക് തയ്യാറാക്കാന്‍ പഞ്ചാബ് -ഹരിയാന ഹൈക്കോടതി ഇരുസംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഹരിയാനയിലെ ദേരയുടെ സ്വത്തിന്റെ കണക്കും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. സിര്‍സ ജില്ലയില്‍മാത്രം 1435 കോടിയുടെ ആസ്തിയാണ് ദേരക്കുള്ളത്. വിവിധ ബാങ്കുകളില്‍നിന്ന് ഗുര്‍മീതും ഹണിപ്രീതും വായ്പകളും സ്വീകരിച്ചതായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button