Latest NewsNewsIndia

കമല്‍ഹാസനും അരവിന്ദ് കെജ്രിവാളും തമ്മിലുള്ള കൂടിക്കാഴ്ച

ചെന്നൈ: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന ഉലകനായകന്‍ കമല്‍ഹാസനെ കാണാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചെന്നൈയിലെത്തി. ചെന്നൈ വിമാനത്താവളത്തിലെത്തിയ കെജ്‌രിവാളിനെ കമല്‍ഹാസന്റെ പുത്രി അക്ഷര ഹാസനാണ് സ്വീകരിച്ചത്.

കമല്‍ഹാസന്റെ ചെന്നൈയിലെ ഓഫിസില്‍ വെച്ചാണ് കൂടിക്കാഴ്ച. സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം കെജ്രിവാള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ രാഷ്ട്രീയ കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്യുകയെന്നാണ് സൂചന. രണ്ടുപേരും തമ്മില്‍ സൗഹൃദവും പരസ്പര ബഹുമാനവും വെച്ചുപുലര്‍ത്തുന്നതായി എ.എ.പി വൃത്തങ്ങള്‍ അറിയിച്ചു.

ഇതിന് മുന്‍പ് 2015ല്‍ ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് ഡല്‍ഹിയില്‍ വെച്ച് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് കമല്‍ഹാസന്‍ ലക്ഷ്യമിടുന്നത്. പല പ്രസ്താവനങ്ങളുെ അദ്ദേഹം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button