KeralaLatest NewsNews

ഭരണ നേട്ടം വേങ്ങരയിൽ പ്രതിഫലിക്കും; കാനം രാജേന്ദ്രൻ

മലപ്പുറം: ഇടത് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വേങ്ങരയില്‍ എൽ ഡിഎഫ് വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ ജനവിധി ഭരണത്തിന്റെ വിലയിരുത്തലാകും എന്നുപറയുന്നതില്‍ കാര്യമില്ലെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. ഇടത് സര്‍ക്കാരിന്റെ വിലയിരുത്തലല്ല വേങ്ങര ഉപതെരഞ്ഞെടുപ്പ്.

പക്ഷെ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ സ്വാഭാവികമായും പ്രതിഫലിക്കും. വേങ്ങരയില്‍ കൂടുതല്‍ വോട്ട് നേടിയ ആളാണ് ഇത്തവണ സ്ഥാനാര്‍ഥിയെന്നും കാനം പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ആരംഭിക്കുന്ന എൽഡി എഫിന്റെ പ്രചാരം യോഗത്തിൽ മുന്നണിയുടെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button