Latest NewsKeralaNews

ഉപതെരഞ്ഞെടുപ്പ്; വേങ്ങരയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കില്ല

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കില്ല. സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ഒന്നും പ്രത്യേകമായി ഇല്ലാത്തതിനാലാണ് ഈ തീരുമാനമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വ്യക്തമാക്കി.

എന്തെങ്കിലും പ്രത്യേക സാഹചര്യമുണ്ടെങ്കില്‍ മാത്രമേ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുകയുള്ളു എന്ന പാര്‍ട്ടി നയത്തിനനുസരിച്ചാണ് ഈ തീരുമാനം. ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് മത്സരരംഗം കൂടുതല്‍ വ്യക്തമായ ശേഷം തീരുമാനിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്ബലം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button