KeralaLatest NewsNews

എൻ ഡി എ കൺവെൻഷൻ ബിഡിജെഎസ് പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായി

മ​ല​പ്പു​റം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ എൻ ഡി എ കൺവെൻഷൻ ഇന്ന് നടക്കാനിരിക്കെ മുന്നണിയിലെ പ്രമുഖ ഘടക കക്ഷിയായ ബിഡിജെഎസ് പങ്കെടുക്കില്ല. ​കണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന് ജി​ല്ലാ ഘ​ട​ക​ത്തിന് നി​ര്‍​ദേ​ശം ല​ഭി​ച്ചു.

കഴിഞ്ഞ ദിവസം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താന്‍ മനസുകൊണ്ട് എല്‍ഡിഎഫുകാരനാണെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം വെള്ളാപ്പള്ളി പറഞ്ഞിരുന്നു. കേരളത്തില്‍ ഒരു കാലത്തും ബിജെപിക്ക് അധികാരം കിട്ടില്ലെന്നാണ് പിണറായിയെ കണ്ട ശേഷം വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞത്.

ഈയൊരു സാഹചര്യത്തിലാണ് ബിഡിജെഎസ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വിട്ടുനിക്കുന്നത്. ഇ​ന്ന് രാ​വി​ലെ 11നാ​ണ് എ​ന്‍​.ഡി​.എ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍. ബി.​ജെ​.പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button