KeralaLatest NewsNews

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല എ​സ്ഐ​മാരിൽ നിന്നും എടുത്തുമാറ്റി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല എ​സ്ഐ​മാരിൽ നിന്നും എടുത്തുമാറ്റി. സംസ്ഥാന സ​ർ​ക്കാ​രാണ് സുപ്രധാന തീരുമാനം എടുത്തത്‌. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​മാ​രു​ടെ ചു​മ​ത​ലയാണ് എ​സ്ഐ​മാരിൽ നിന്നും നീക്കിയത്. ഇനി ഈ ചുമതല വഹിക്കുന്നത് സി​ഐ​മാരായിരിക്കും. ഇതോടെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല എ​സ്ഐ​മാരുടെ സ്റ്റേ​ഷ​നി​ലെ സാധാരാണ ഉ​ദ്യോ​ഗ​സ്ഥ​നായി മാറും.

കേ​ന്ദ്ര പോ​ലീ​സ് അ​ഥോ​റി​റ്റി​, സു​പ്രീം കോ​ട​തി​ എന്നിവരുടെ ഉത്തരവ് അനുസരിച്ചാണ് ഈ നടപടി.ഇന്ത്യയിൽ എല്ലായിടത്തും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് നൽകണമെന്നായിരുന്നു ഉത്തരവ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങങ്ങ​ളി​ൽ ഇ​ൻ​പെ​ക്ട​ർ​മാ​രാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല വഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button