CinemaLatest NewsMovie SongsEntertainmentKollywood

നടന്‍ അറസ്റ്റില്‍

പ്രമുഖ തമിഴ് നടന്‍ അറസ്റ്റില്‍. യുവതാരനിരയില്‍ ശ്രദ്ധേയനായ ജയ് ആണ് അറസ്റ്റില്‍ ആയത്. മദ്യപിച്ച്‌ വാഹനമോടിച്ചെന്ന കുറ്റത്തിനാണ് പോലീസ് താരത്തെ കസ്റ്റഡിയില്‍ എടുത്തത്.

ജയ്യുടെ കാര്‍ നിയന്ത്രണം വിട്ട് അഡയാര്‍ ഫ്ളൈ ഓവറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജയ് മദ്യപിച്ചെന്ന മനസിലാക്കിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമിതവേഗതയിലായിരുന്നു ജയ് വാഹനമോടിച്ചതെന്നും പൊലീസ് പറഞ്ഞു. അപകടത്തില്‍ താരത്തിന്റെ ഔഡി കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button