Latest NewsKeralaNewsPen Vishayam

ഇടുക്കിയിൽ ഇനി വളയിട്ട കൈകൾ മദ്യം വിളമ്പും

തൊടുപുഴ: പൊതുവെ കേരളത്തിലെ ബാറുകളിലേയ്ക്ക് സ്ത്രീകൾ പ്രവേശിക്കാറില്ല. എന്നാൽ ബാറിലെ പുരുഷ മേൽക്കോയ്മ തകർത്തെറിഞ്ഞ് തൊടുപുഴയിലെ ജൊഹാൻസിന് ബാറിൽ മദ്യംവിളമ്പുന്നത് 2 സ്ത്രീകളാണ്.

ഈ മാസമാണ് ജോഹാൻസിന് ബാർ ലൈസൻസ് ലഭിച്ചത് ഇതിനുശേഷമാണ് ബാറിൽ മദ്യം വിളമ്പാൻ പെൺ കുട്ടികളെ നിയമിക്കാം എന്ന ആശയം ബാറുടമയ്ക്ക് തോന്നിയത്. കൂത്തട്ടുകുളം സ്വദേശിയായ രാജിയും ഒഡിഷയിൽ നിന്നുള്ള ജ്യോത്സ്‌നയുമാണ് നിലവിൽ ബാറിൽ മദ്യം വിളമ്പുന്നത്.

നാളിതുവരെയായി ഈ ജോലിയിൽ ഇതുവരെ മോശമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന് ഇരുവരും പറഞ്ഞു. ഉച്ചമുതൽ രാത്രിവരെയാണ് ഇവർ ബാറിൽ ജോലി ചെയ്യുന്നത്. ജോലിക്ക് ശേഷം ബാറിന്റെ വാഹനത്തിൽ തന്നെ ഇവരെയും സുരക്ഷിതമായി താമസസ്ഥലത്ത് എത്തിക്കും. ജോലിക്കായി ഇപ്പോഴും നിരവധി സ്ത്രീകൾ അപേക്ഷിക്കുന്നുണ്ടെന്ന് ബാറുടമ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button