Latest NewsNewsIndia

മദ്രസകളില്‍ എല്ലാ ദിവസവും ദേശീയപതാക ഉയര്‍ത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി

മധ്യപ്രദേശ്: മദ്രസകളില്‍ എല്ലാ ദിവസവും ദേശീയ പതാക ഉയര്‍ത്തണമെന്നും ദേശീയ ഗാനം ആലപിയ്ക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ മദ്രസകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മദ്രസ ബോര്‍ഡിന്റെ ഇരുപതാം സ്ഥാപക ദിന ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

വിദ്യാഭ്യാസ വകുപ്പ് പിന്തുടരുന്ന എല്ലാ നിയമങ്ങളും മദ്രസയിലും നടപ്പിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്കൂളുകളില്‍ തന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തുന്നുണ്ട്. ആ രീതി മദ്രസകളും പിന്തുടരണം. അതുകൊണ്ട് ആര്‍ക്കും ഒരു പ്രശ്നവുമുണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഹാജര്‍ വിളിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ജയ് ഹിന്ദ് എന്ന് പറയണമെന്നും വിജയ് ഷാ ആവശ്യപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button