Latest NewsNewsIndia

കേന്ദ്രമന്ത്രിമാരില്‍ അതിസമ്പന്നനായ മന്ത്രിയെ അറിയാം

ന്യൂഡല്‍ഹി: സ്വത്ത് വെളിപ്പെടുത്തിയ കേന്ദ്രമന്ത്രിമാരില്‍ അതിസമ്പന്നന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. 67.62 കോടിയുടെ ആസ്തിയാണ് ജയ്റ്റ്ലിക്കുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ് ഏറ്റവും കുറവ് സ്വത്തുക്കള്‍ ഉള്ളത്. വെറും രണ്ട് കോടിയുടെ സ്വത്ത് മാത്രമാണ് പ്രധാനമന്ത്രിയുടെ കൈവശമുള്ളത്.

നാല് ബാങ്ക് അക്കൗണ്ടുകളിലായി 64 ലക്ഷം രൂപയും 1.29 കോടിയുടെ സ്വര്‍ണാഭരണങ്ങളും ധനമന്ത്രിയുടെ പേരില്‍ ഉണ്ട്. ഗുജറാത്തിലെ ഗാന്ധിനഗറിലെ രണ്ട് വസതികളടക്കമുള്ള സ്ഥാവര വസ്തുക്കളുടെ മൂല്യമാണ് പ്രധാനമന്ത്രിയുടെ സ്വത്തുക്കളുടെ ഒരു കോടിയുള്ളത്. ബാക്കിയുള്ള സ്വത്ത് ബാങ്ക് നിക്ഷേപമാണ്. ഒന്നര ലക്ഷത്തിന്റെ ഒരു എല്‍ഐസി പോളിസിയും ഒന്നേകാല്‍ ലക്ഷം രൂപ വരുന്ന നാല് സ്വര്‍ണമോതിരങ്ങളും പ്രധാനമന്ത്രിക്കുണ്ട്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് 5.33 കോടിയുടെ സ്വത്തുക്കളാണ് ഉള്ളത്.

സര്‍ക്കാരിന്റെ സുതാര്യത ഉറപ്പുവരുത്താനായി മന്ത്രിമാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വെറും 15 പേര്‍ മാത്രമാണ് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button