KeralaLatest NewsNews

മുസ്ലീം പള്ളിക്കു നേരെ ആക്രമണം

പത്തനംതിട്ട: അടൂരില്‍ മുസ്ലീം പള്ളിക്കു നേരെ ആക്രമണം. ആക്രമണത്തില്‍ പള്ളിയുടെ ജനല്‍ ചില്ലുകളും ഇമാമിന്റെ മുറിയും അടിച്ചു തകര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മദ്യലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കൈപ്പട്ടൂര്‍ സ്വദേശി അഖിലാണ് പള്ളിക്കു നേരെ ആക്രമണം നടത്തിയത്. നാട്ടുകാര്‍ ഇയാളെ പിടിച്ച്‌ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button