Latest NewsNews

ആണായിപ്പിറന്നവന്‍ പെണ്ണിനെ ചേര്‍ത്ത് വയ്ക്കുമ്പോള്‍ അവളും മാനിക്കുന്നു: സ്ത്രീ-പുരുഷ ബന്ധങ്ങളുടെ സങ്കീര്‍ണതകള്‍ വരച്ചുകാട്ടുന്ന കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലാഷിബുവിന്റെ രസകരമായ വിശകലനം

കൂട്ടുകാരി അസ്സലായി എഴുതും പക്ഷെപുറംലോകത്തെ കാണിക്കാൻ പേടി ആണ്… ഇനി , എഴുതിയാലോ , അത് അപര നാമത്തിൽ.. സ്വന്തം പേരിൽ എഴുതിക്കൂടെ എന്ന് ചോദിച്ചപ്പോൾ , ഞെട്ടി…! കൈ കൂപ്പി.. അയ്യോ..ഓർക്കാൻ വയ്യ… ഒരു ചെറിയ കഥ എഴുതി ഇട്ടത് കുടുംബ ജീവിതത്തിനെ ചില്ലറ അല്ല ഉലച്ചത്.. അതിന്റെ ഒരു ഭാഗത്തു ലൈംഗികത എന്നൊരു വാക്ക് കുറിച്ച് പോയി.. ഭാര്തതാവിന്റെ വിദേശത്തുള്ള കൂട്ട്കാർ , എടാ നിന്നെ കൊണ്ട് അവൾക്കു ഇപ്പോൾ പോരാ അല്ലെ ന്നു അയച്ച മെസ്സേജ് കിറു കൃത്യം എന്റെ ഭാര്തതാവിന്റെ ആണത്തത്തിൽ ചെന്ന് തട്ടി.. യാതൊരു യുക്തിയും ബോധവുംഇല്ലാത്ത ഒരുത്തൻ വിചാരിച്ചപ്പോൾ ഞങ്ങളുടെ കുടുംബ ജീവിതം ഒന്ന് കുലുങ്ങി.. അവന്റെ കുരുട്ടു ബുദ്ധിയിൽ നിന്നും വരുന്ന വളിച്ച തമാശകൾ എന്റെ ഭര്‍ത്താവിന് ഈഗോ കൂട്ടി… ഇനി വയ്യ… ഒരു പരീക്ഷണം.. എന്നാൽ എഴുതാതെ ഇരിക്കാനും വയ്യ…! എത്ര സ്ത്രീകൾ ഇതു പറയാറുണ്ട്…

സാഹിത്യം കൊണ്ട്അമ്മാനമാടാൻ എല്ലാ വ്യക്തികൾക്കും സാധിക്കില്ല.. പക്ഷെ ചിന്തിക്കാൻ അറിയാവുന്ന ഒരാൾക്ക് എഴുതാം… അക്ഷരം മറക്കുന്നില്ല എങ്കിൽ ഭാഷ അറിയാമെങ്കിൽ , ആർക്കും എഴുതാം… ഹൃദയത്തോട് ചേർത്ത് വെച്ച് വായിക്കാൻ സാധാരണ ഭാഷ ആണ് എളുപ്പം.. മനസ്സു കൊണ്ട് എഴുതുമ്പോൾ , ഓരോരുത്തരും ഇതെന്റെ അനുഭവം ആണല്ലോ എന്നോർക്കും.. എല്ലാവരും തന്നെ പലതരം പ്രശ്നങ്ങളിൽ ആണല്ലോ എന്ന് കാണുമ്പോൾ.. സ്വന്തം പ്രശ്നത്തെ കാൾ ചുറ്റിലും ഉള്ളവർക്ക് പ്രതിസന്ധികൾ ഉണ്ട് എന്ന് തിരിച്ചറിയുമ്പോൾ.. ജീവിതം തീർന്നു എന്ന ഇടത്ത് നിന്നും ഉയർത്തെഴുനേൽക്കാൻ സാധിച്ചാലോ.. ആരോടും പറയാതെ വീർപ്പു മുട്ടുന്ന ദുരിതങ്ങൾക്ക് ഒരു ആശ്വാസം,.. ഫേസ് ബുക്കിലെ ഒരു സ്ത്രീ , നിരന്തരമായി മെസ്സേജുകൾ അയക്കുമായിരുന്നു.. വളരെ നല്ല മെസ്സേജുകൾ.. അകമേ അയക്കുന്ന മെസ്സേജും പുറമെ ഇടുന്ന കമ്മെന്റുകളും തമ്മിൽ ഒരു ചേർച്ച കുറവ്.. അതിന്റെ വിശദീകരണം അവരിങ്ങനെ ആണ് പറഞ്ഞത്.. എനിക്ക് ആണുങ്ങളെ പേടി ആണ്… സ്വന്തം അസ്തിത്വത്തെ കൃത്രിമമായി ചായം പൂശുക !! അതാണോ വേണ്ടത്,..,? ഭയമാണോ വേണ്ടത് ബഹുമാനമല്ലേ…!? പരസ്പര ബഹുമാനം,… നട്ടെല്ലുള്ള ആണുങ്ങളെ കണ്ടു വളർന്നത് കൊണ്ടാകാം.. ഈ ലോകത്തു ഇറങ്ങി നടക്കാൻ , ഇഷ്‌ടമുള്ളത് ചെയ്യാൻ ,മനസ്സിൽ വരുന്നത് കുറിയ്ക്കാൻ ഭയം തോന്നാറില്ല… ആണായി പിറന്നവൻ പെണ്ണിനെ ചേർത്ത് വെയ്ക്കും… തിരിച്ചു അവളും അവനെ മാനിക്കും… അതാണ് പരിചയിച്ച സ്ത്രീ പുരുഷ ബന്ധം… എന്തെങ്കിലും ഒരു അനുഭവ കുറുപ്പ് എഴുതിയിട്ടാൽ , അത് ഓൺലൈൻ മീഡിയ പ്രസിദ്ധീകരിച്ചാൽ , കീഴെ വരുന്ന പ്രതികരണങ്ങൾ സത്യത്തിൽ നോക്കാറില്ല…

ഇങ്ങനെ എഴുതിയത് കൊണ്ട് എന്ത് മെച്ചം എന്ന് ചോദിക്കാൻ പ്രേരിപ്പിക്കുന്ന പുരുഷന് പിന്നിൽ മ്ലേച്ഛമായ ഒരു സ്ത്രീ മനസ്സ് ഉറപ്പായും ഉണ്ട്.. അനുഭവം അതാണ്… ഒന്ന് വായിച്ചാൽ , രണ്ടു വരി എഴുതിയാൽ ഉണ്ടാകുന്ന അവ്യാഖ്യേയങ്ങളായ അനുഭൂതികളാണ് മനസ്സിന്റെ പിരിമുറുക്കങ്ങൾ അയച്ചു വിടുന്നത്.. മനുഷ്യനാണോ നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഒരേ പോലെ നേരിടേണ്ടി വരും.. വിദേശ രാജ്യങ്ങളിലെ പോലെ പ്രായപൂർത്തി ആയ ഉടനെ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തയാക്കണം.. ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുമ്പോൾ , എത്ര ആടയാഭരണങ്ങൾ വാരി തേച്ചാലും , പതിനായിരത്തിന്റെ ഫേഷ്യൽ ദേഹമാസകലം പൊതിഞ്ഞാലും കാലിന്റെ പെരുവിരൽ മുതൽ , നെറുകെ വരെ കാട്ടു തീയ് പോലെ ആളിപ്പടരുന്ന അസൂയ കെടില്ല….. സ്ത്രീസഹജമായ ആശങ്ക , വ്യഥ എന്തൊക്കെ ആകാം എന്ന് ഒരു തീരുമാനമായതാണ് …. അപ്പുറം ചിന്തിക്കാൻ ഒരു യോഗം വേണം.. മുഖം മൂടിയ്ക്കുള്ളിലെ ശാപം കിട്ടിയ ജീവിതം അല്ല… പുറം ലോകം കാണുന്ന സ്ത്രീകൾ ആസ്വദിക്കുന്നത്… അതിനെ ആണോ ഫെമിനിസം എന്ന് പറയുന്നത്..? അപഥസഞ്ചാരിണി എന്ന് പറയുന്നതിന് പകരം , ആണ് സ്ത്രീയെ ഫെമിനിസ്റ്റ് എന്ന് ചിലർ വിശേഷിപ്പിക്കുക..

കുടുംബത്തിലെ പെണ്ണുങ്ങൾ നല്ല എട്ടിന്റെ പണി കൊടുത്ത വിരുതന്മാർക്ക് സമൂഹത്തിലെ മറ്റു സ്ത്രീകളെ കാണുമ്പോൾ ഉണ്ടാകുന്ന ഒരു ചൊറിച്ചിൽ..! അത്രേയുള്ളു..!! സ്ത്രീത്വത്തെ ചുട്ടുപൊള്ളിക്കുന്ന പരാമർശങ്ങളും പ്രതികരണങ്ങളും അതിന്റെ പ്രതിഫലനം ആണ്… അതിന്റെ പേരിൽ പുരുഷ സമൂഹത്തിനെ മുഴുവൻ ഭയക്കുന്നത് എന്തിനു..!!? ഓരോ ചെറിയ കുറിപ്പിനും സ്നേഹത്തിന്റെ ഊഷമളതയിൽ ചാലിച്ച എത്രയോ നല്ല വാക്കുകൾ അയക്കുന്ന പുരുഷ സ്നേഹിതന്മാർ ഉണ്ട്.. ജാതിയും മതവും ഒക്കെ മാറ്റി വെച്ച് , വിവരത്തോടെ പെരുമാറുന്ന അത്തരക്കാർ ഭൂരിപക്ഷമുള്ള ഈ ലോകത്ത് , അക്ഷരത്തിന്റെ വില അറിയാത്ത , പെണ്ണിന്റെ ശരീരവും പൈസയും മാത്രമാണ് ലോകം എന്ന് കരുതുന്ന ചിലർ… അവനെ ഇതിനു പ്രോത്സാഹിപ്പിക്കുന്ന സ്വന്തം വർഗ്ഗത്തിലെ ചില മൂരാച്ചികളും അവരുടെ ചിന്തകളോട് കാർക്കിച്ചു ഒരു തുപ്പു കൊടുത്തിട്ടു , പേന കയ്യിലെടുത്തേയ്ക്കണം… വായിക്കട്ടെ , ഞങ്ങൾ ,….❤ നല്ല വെളിച്ചത്തിൽ കിടക്കുന്ന കയറിനെ ആരും പാമ്പെന്നു തെറ്റിദ്ധരിക്കില്ല….

shortlink

Related Articles

Post Your Comments

Related Articles


Back to top button