KeralaLatest NewsNews

അച്ഛന്റെ പാതയിൽ മകനും; പി.സി ജോ​ര്‍​ജിന്റെ മകനും തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്

കോ​ട്ട​യം: അച്ഛന്റെ പാത പിന്തുടർന്ന് മകനും. തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പൂഞ്ഞാർ എം​എ​ല്‍​എ​ പി.സി ജോ​ര്‍​ജിന്റെ മകനായ ഷോ​ണ്‍ ജോ​ര്‍​ജും ചുവട് വയ്ക്കുന്നു. പൂ​ഞ്ഞാ​ര്‍ കേ​ന്ദ്ര​മാ​യു​ള്ള മീ​ന​ച്ചി​ല്‍ ഈ​സ്റ്റ് അ​ര്‍​ബ​ന്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​യ്ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ഷോ​ണ്‍ ജോ​ര്‍​ജ് മത്സരിക്കുന്നത്. ഇതിനുള്ള നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സമർപ്പിച്ചു. ഷോ​ണ്‍ ജോ​ര്‍ജ് ജ​ന​റ​ല്‍ സീ​റ്റി​ലാ​ണ് മീ​ന​ച്ചി​ല്‍ ഈ​സ്റ്റ് അ​ര്‍​ബ​ന്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​യ്ക്ക് പോരാട്ടത്തിനു ഇറങ്ങുന്നത്.

നി​ല​വി​ലു​ള്ള ബാങ്ക് ഭ​ര​ണ​സ​മി​തി​ ക​ഴി​ഞ്ഞ തെര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫാ​യി മ​ത്സ​രി​ച്ച് വിജയിച്ചവരാണ്. ഇപ്പാേൾ യു​ഡി​എ​ഫും ജ​ന​പ​ക്ഷവും തമ്മിലാണ് മത്സരം. ജ​ന​പ​ക്ഷം പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ.​എ​ഫ് കു​ര്യ​ന്‍ ക​ള​പ്പു​ര​യ്ക്ക​ല്‍​പ​റ​മ്പി​ലാ​ണ് ഇപ്പോഴത്തെ ബാ​ങ്ക് ചെ​യ​ര്‍​മാ​ൻ. മീ​ന​ച്ചി​ല്‍ ഈ​സ്റ്റ് അ​ര്‍​ബ​ന്‍ സ​ഹ​ക​ര​ണ ബാ​ങ്കിൽ 15 അം​ഗ ഭ​ര​ണ​സ​മി​തിയാനുള്ളത്. രണ്ടു പേർ ഇതിനകം തന്നെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ജ​ന​പ​ക്ഷ പാ​ന​ലി​ല്‍ നി​ന്ന് കെ.​എ​ഫ്.​കു​ര്യ​ന്‍ ക​ള​പ്പു​ര​യ്ക്ക​ല്‍ പ​റ​മ്പി​ലും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ എം.​ജെ. ജോ​സ​ഫുമാണിത്.

എ​ല്‍​ഡി​എ​ഫും ബി​ജെ​പി​യും മ​ത്സ​രിക്കുന്നില്ല. ഒ​ക്ടോ​ബ​ര്‍ എ​ട്ടി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. യു​വ ജ​ന​പ​ക്ഷം സം​സ്ഥാ​ന ക​ണ്‍​വീ​ന​റാ​ണ് ഷോ​ണ്‍ ജോ​ര്‍​ജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button