Latest NewsNewsInternationalGulf

മുറി വൃത്തിയാക്കാന്‍ എത്തിയ ക്ലീനറെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രവാസി പിടിയില്‍

മുറി വൃത്തിയാക്കാന്‍ എത്തിയ ക്ലീനറെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രവാസി പിടിയില്‍. ദുബായിലാണ് സംഭവം നടന്നത്. മൂന്നു മണിക്കൂര്‍ സമയത്തേക്കാണ് ഇയാള്‍ മുറി വൃത്തിയാക്കാനായി ക്ലീനറെ ആവശ്യപ്പെട്ടത്. ക്ലീനിംഗ് സേവനം നല്‍കുന്ന കമ്പനിയിലെ ജീവനക്കാരിയാണ് ഇയാളുടെ പീഡന ശ്രമത്തിനു ഇരയായത്.

ഇന്ത്യക്കാരനായ പ്രതി കുറ്റം നിഷേധിച്ചു. 51 വയസുകാരനായ ഇയാള്‍ ഒരു സ്ഥാപനത്തില്‍ കോര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്യുകയാണ്. മൂന്നു മണിക്കൂര്‍ സമയത്തേക്ക് വീട് വൃത്തിയാക്കാന്‍ എത്തിയ യുവതിയോട് ഒരു മണിക്കൂറോളം വൃത്തിയാക്കാനും ബാക്കിയുള്ള രണ്ടു മണിക്കൂര്‍ തന്നോട് ഒപ്പം ചെലവഴിക്കാനും പ്രതി ആവശ്യപ്പെട്ടു.

ഭയന്നു തോന്നിയ യുവതി കുളിമുറിയില്‍ ഒളിച്ചു. അവിടെ നിന്നും മാനേജറിനെ വിളിച്ച് കാര്യം പറഞ്ഞു. എത്രയും വേഗം ഫ്‌ളാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ മാനേജര്‍ ഉപദേശിച്ചു. അത് അനുസരിച്ച് പോകാന്‍ ശ്രമിച്ച യുവതിയെ പ്രതി മോശമായ രീതിയില്‍ സ്പര്‍ശിച്ചു. അവിടെ നിന്നു രക്ഷപ്പെട്ട യുവതി വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി പ്രതിയെ പിടികൂടി. സംഭവ സമയം ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു.

 

shortlink

Post Your Comments


Back to top button