Latest NewsNewsGulf

പ്രവാസി യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍: അടിപൊളി ഓഫറുമായി എയര്‍അറേബ്യ

ഷാര്‍ജ•ഇന്ത്യയിലേക്ക് പോകാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടോ? എങ്കില്‍ ടിക്കറ്റ് ബുക്ക്‌ ചെയ്യാന്‍ പറ്റിയ സമയമാണിത്. റിട്ടേണ്‍ ഉള്‍പ്പടെ 599 ദിര്‍ഹം മുതല്‍ തുടങ്ങുന്ന ആകര്‍ഷകമായ ടിക്കറ്റ് നിരക്കുകളുമായാണ് ഷാര്‍ജ ആസ്ഥാനമായ എയര്‍ അറേബ്യ രംഗത്തെത്തിയിരിക്കുന്നത്.

സെപ്റ്റംബര്‍ 24 മുതല്‍ 28 വരെ ബുക്ക്‌ ചെയ്യുന്ന, 2017 ഡിസംബര്‍ 10 ന് മുന്‍പ് യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കേരളത്തിലേക്കാണ് ഏറ്റവും കുറഞ്ഞ നിരക്ക്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് റിട്ടേണ്‍ ഉള്‍പ്പടെ 599 ദിര്‍ഹമാണ് നിരക്ക്.

ഡല്‍ഹി/മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് യഥാക്രമം 699 ദിര്‍ഹവും 749 ദിര്‍ഹവുമാണ് നിരക്ക്. കോയമ്പത്തൂര്‍, ഗോവ, ഹൈദരാബാദ്, ജയ്പൂര്‍, അഹമ്മദാബാദ്, നാഗ്പൂര്‍ എന്നിവങ്ങളിലേക്ക് 899 ദിര്‍ഹവുമാണ് നിരക്ക്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button