Latest NewsKeralaNews

വേങ്ങരയിൽ വോട്ട് ചോരില്ല കാരണം ഇതാണ്

മലപ്പുറം: കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ പ്രമുഖ സ്ഥാനാർത്ഥികളെ വെള്ളം കുടിപ്പിക്കുന്ന ഒന്നാണ് അപര സ്ഥാനാർത്ഥികൾ. എന്നാൽ വേങ്ങരയിൽ വോട്ട് ചോർത്താൻ അപരന്‍മാരില്ലെന്ന ആശ്വാസത്തിലാണ് വേങ്ങരയിലെ മുന്നണി സ്ഥാനാര്‍ത്ഥികള്‍.

ഇതിനകം രാഷ്ട്രീയപോരാട്ടമായി മാറിക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് വോട്ടര്‍മാരും രാഷ്ട്രീയ പാര്‍ട്ടികളും ഗൗരവത്തോടെ കാണുന്നുവെന്നതിന്റെ തെളിവാണ് അപരന്മാരുടെ അസാന്നിധ്യം. അഞ്ചു ഡമ്മികള്‍ക്കൂടി ഇല്ലാതായതോടെ എട്ട് പേരാണ് വേങ്ങരയില്‍ മത്സരത്തിനുള്ളത്. ലീഗ് വിമതന്‍ കെ ഹംസ ഉള്‍പ്പെടെ രണ്ടു സ്വതന്ത്രരും മത്സരംഗത്തുണ്ട്.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പി ബഷീര്‍, യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ കാദര്‍ എന്നിവര്‍ക്കുപുറമെ എന്‍ ഡി എ സ്ഥനാര്‍ത്ഥി കെ ജനചന്ദ്രന്‍, എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി കെ നസീര്‍ തുടങ്ങിവരാണ് മണ്ഡലത്തിലെ പ്രമുഖര്‍. ഇതോടെ മണ്ഡലത്തിൽ തീ പാറുന്ന പോരാട്ടം ഉറപ്പായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button