Latest NewsNewsIndia

ഹി​സ്ബു​ള്‍ ഭീ​ക​ര​നെ സെെന്യം വധിച്ചു

ശ്രീ​ന​ഗ​ര്‍: ഹി​സ്ബു​ള്‍ ഭീ​ക​ര​നെ സെെന്യം വധിച്ചു. ജ​മ്മു​കാ​ഷ്മീ​രി​ല്‍ സൈ​ന്യ​വു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലായിരുന്നു ഹി​സ്ബു​ള്‍ ക​മാ​ന്‍​ഡ​ര്‍ അ​ബ്ദു​ള്‍ ഖ​യും ന​ജാ​റിനെ സെെന്യം വധിച്ചത്. ഈ ഭീകരനു പോ​ലീ​സ് പ​ത്തു ല​ക്ഷം രൂ​പയാണ് ത​ല​യ്ക്കു​വി​ല​യി​ട്ടയിരുന്നത്.

ഹി​സ്ബു​ള്‍ ക​മാ​ന്‍​ഡ​ര്‍ അ​ബ്ദു​ള്‍ ഖ​യും ന​ജാ​ര്‍ ബാ​രാ​മു​ള്ള​യി​ലെ ഉ​റി​യി​ല്‍ നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ശ്രമിക്കുന്ന വേളയിലാണ് ഇദ്ദേഹത്തെ സെെന്യം വധിച്ചത്. ഇതിനു മുമ്പ് പലപ്പോഴും ഇയാളെ പിടികൂടാനായി സെെന്യം ശ്രമിച്ചിരുന്നു. സോ​പോ​ര​യി​ല്‍ നടന്ന ആക്രമണത്തിലൂടെയാണ് ഹി​സ്ബു​ള്‍ ഭീ​ക​രനായ അ​ബ്ദു​ള്‍ ഖ​യും ന​ജാ​ര്‍ കു​പ്ര​സി​ദ്ധനായത്. ഈ ആക്രമണത്തില്‍ ആ​റു പേ​രായിരുന്നു കൊല്ലപ്പെട്ടത്.

ബോ​ര്‍​ഡ​ര്‍ ആ​ക്ഷ​ന്‍ ടീ​മി​ലെ എ​ട്ടം​ഗ സം​ഘം അതിര്‍ത്തിയില്‍ നുഴുഞ്ഞുകയറ്റം നടത്തനുള്ള ശ്രമം സെെന്യം പരാജയപ്പെടത്തിയതിനു പിന്നാലെയാണ് ഈ സംഭവം നടന്നത്. സൈനിക പോസ്റ്റ് ആക്രമിക്കനായിരുന്നു സംഘം ലക്ഷ്യമിട്ടത് ആയുധ ധാരികളായ ഇവര്‍ക്ക് സൗകര്യം ഒരുക്കി കൊടുക്കാനായി പാക്ക് സൈന്യം ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും നടത്തി. പക്ഷേ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിനു മുന്നില്‍ ഇത് ഫലം കണ്ടില്ല.

 

Related Articles

Post Your Comments


Back to top button