Latest NewsNewsInternational

സ​ഖ്യ​സേ​ന​യു​ടെ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 84 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ബെ​യ്റൂ​ട്ട്: സി​റി​യ​യി​ല്‍ ഇ​സ്​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ റാ​ഖ​യി​ല്‍ യു​എ​സ് സ​ഖ്യ​സേ​ന​യു​ടെ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 84 പേർ കൊല്ലപ്പെട്ടു . ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ മാ​ന്‍​സൗ​റ​യി​ലെ ജ​ന​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ച്ചി​രു​ന്ന സ്കൂ​ളി​നു നേ​രെ​യും ടാ​ബ്ക്വ ന​ഗ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മാ​ര്‍​ച്ച്‌ 20ന് ​ഉ​ണ്ടാ​യ ആ​ദ്യ ആ​ക്ര​മ​ണ​ത്തി​ല്‍ 16 കു​ട്ടി​ക​ള​ട​ക്കം 40 പേ​ര്‍ മ​രി​ച്ചു. ര​ണ്ടു​ദി​വ​സ​ത്തി​ന് ശേ​ഷം ന​ട​ന്ന ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​ത്തി​ല്‍ 14 കു​ഞ്ഞു​ങ്ങ​ള​ട​ക്കം 44 പേ​രും കൊ​ല്ല​പ്പെ​ട്ടു.

ആ​ളു​ക​ള്‍ താ​മ​സി​ക്കു​ന്ന ഇ​ടം കൃ​ത്യ​മാ​യി അ​റി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ യു​എ​സ് സ​ഖ്യ​സേ​ന കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് എ​ച്ച്‌ആ​ര്‍​ഡ​ബ്ല്യൂ ഡ​പ്യൂ​ട്ടി എ​മ​ര്‍​ജ​ന്‍​സി ഡ​യ​റ​ക്ട​ര്‍ ഒ​ലേ സോ​ള്‍​വാം​ഗ് പ​റ​ഞ്ഞു. 2014 സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ സി​റി​യ​യി​ല്‍ ഐ​എ​സ് ഭീ​ക​ര​ര്‍​ക്കെ​തി​രെ യു​എ​സ് ആ​ക്ര​മ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button