Latest NewsNewsGulf

സൗദിയില്‍ നിന്നും കേരളത്തിലേക്ക് വന്ന വിമാനം വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു

ജിദ്ദ•സൗദി അറേബ്യയില്‍ നിന്നും ഹാജിമാരുമായി കേരളത്തിലേക്ക് വന്ന വിമാനം വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്​ച രാവിലെ 10.10 ന്​ മദീന അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ നിന്നും കേരളത്തിലേക്ക്​ തിരിച്ച സൗദിയ (സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്) വിമാനം വിന്‍ഡോ പൊട്ടിയതിനെത്തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു.

വിന്‍ഡോ പൊട്ടിയതോടെ വായു ശക്തിയായി ഉള്ളിലേക്ക്തള്ളിക്കയറി. അപകടം മനസിലാക്കിയ പൈലറ്റ്‌ വിമാനം അടിയന്തിരമായി തിരിച്ചിറക്കാന്‍ അനുമതി തേടുകയായിരുന്നു.

300 ഓളം ഹാജിമാരാണ്‌ വിമാനത്തില്‍ ഉണ്ടായിരുന്നത്. വായു ഉള്ളില്‍ കയറിയതോടെ വിമാനം ആകാശച്ചുഴിയില്‍ വീണപോലെ ആടിയുലഞ്ഞെന്ന് യാത്രക്കാര്‍ പറഞ്ഞു. പൈലറ്റിന്റെ സമയോജിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

സംഭവത്തെതുടര്‍ന്ന് മദീന വിമാനത്താവളത്തില്‍ കുടുങ്ങിയ ഹാജിമാരെ മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button