KeralaLatest NewsNews

സോളാര്‍ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു . മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2013 ഒക്ടോബറിലാണ് റിട്ട. ജസ്റ്റീസ് ശിവരാജനെ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ചത്. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ത്തിയ സോളര്‍ കേസ് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ രാഷ്ട്രീയമായി പിടിച്ചു കുലുക്കിയിരുന്നു.

350 പേരെയാണ് കമ്മീഷന്‍ വിസ്തരിച്ചത്. 1000 ത്തലധികം രേഖകളാണ് കമ്മീഷന്‍ പരിശോധിച്ചത്. സോളര്‍ കേസ് പ്രതി സരിതാ എസ് നായരും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമ്മില്‍ ബന്ധമുണ്ടെന്ന വാദമാണ് രാഷ്ട്രീയ കേരളത്തെ പ്രതിസന്ധിലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button