Latest NewsAutomobile

ഏവരെയും ഞെട്ടിച്ച് യുവാവിന്റ ട്രാക്ടർ സ്റ്റണ്ട് ; വീഡിയോ കാണാം

കാർ സ്റ്റണ്ട് ബൈക്ക് സ്റ്റണ്ട് കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട് ഞെട്ടിയിട്ടുണ്ട് എന്നാൽ ട്രാക്ടർ സ്റ്റണ്ട് എന്ന് കേട്ടാൽ ഏവരും ഒന്ന് അദ്‌ഭുതപ്പെടും. പഞ്ചാബ് സ്വദേശിയായ ഗാജി ബന്‍സ്റ എന്ന 21 വയസുകാരനാണ് ട്രാക്ടർ സ്റ്റണ്ട് നടത്തി ഏവരെയും ഞെട്ടിച്ച വ്യക്തി.

ഇഷ്ടപ്പെട്ട ബൈക്ക് വാങ്ങാന്‍ പണമില്ലാത്തതിനാലാണ് ബൈക്കില്‍ അഭ്യാസം കാണിക്കണമെന്ന ആഗ്രഹം താൻ ഉപേക്ഷിച്ചതെന്നും ഇതോടെയാണ് തനിക്ക് ലഭ്യമായ വാഹനം ഉപയോഗിച്ച്‌ അദ്ദേഹം അഭ്യാസങ്ങള്‍ കാണിച്ച്‌ ശീലിച്ചതെന്നും ഗാജി ബന്‍സ്റ പറയുന്നു. ” ഞാൻ ഇത് വരെ വീഡിയോകളില്‍ ഇത്തരത്തിലൊരു സ്റ്റണ്ട് കണ്ടിട്ടില്ല. ഇതോടെയാണ് ഇത്തരം വാഹനങ്ങളില്‍ എന്തുകൊണ്ട് സ്റ്റണ്ട് ചെയ്തുകൂടാ എന്ന് ഞാന്‍ ചിന്തിച്ചതെന്നും ദൂരദേശങ്ങളില്‍നിന്നുപോലും ട്രാക്ടര്‍ സ്റ്റണ്ട് കാഴ്ച്ചവയ്ക്കണമെന്നാവശ്യപ്പെട്ട് ആളുകള്‍ വരാറുണ്ടെന്നും ബന്‍സ്റ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button