KeralaLatest NewsNews

ദളിത് പൂജാരിക്ക് നേരെ വീണ്ടും വധശ്രമം.

പാലക്കാട്•ദളിത് സമുദായാംഗമായ പൂജാരിക്ക് നേരെ വധശ്രമം. ചെർപ്പുളശ്ശേരി, ഏലംകുളം സ്വദേശി ബിജു നാരായണന് നേരെയാണ് ആക്രമണം. അർധ രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ അജ്ഞാതൻ ബിജുവിനെ കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ട്. നേരത്തെ ബിജുവിന് നേരെ അജ്ഞാതന്റെ ആസിഡ് ആക്രമണം നടന്നിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നാണ് ബിജുനാരായണൻ താന്ത്രിക വിദ്യകൾ പഠിച്ചത്. ഇവിടെ നിന്ന് പഠനം കഴിഞ്ഞിറങ്ങുന്ന ആദ്യ ദലിതനാണ് ബിജു. പട്ടാമ്പി വിളയൂരിലെ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പൂജാരിയായിരുന്ന ബിജു വിദ്യാർത്ഥികൾക്ക് വേദ പഠനക്ലാസ്സും നൽകുന്നുണ്ട്.

-വികെ ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button