Latest NewsNewsGulfgulf

അന്താരാഷ്ട്ര വിനോദ കേന്ദ്രങ്ങളുടെ പട്ടികയിൽ ദുബായുടെ സ്ഥാനം അറിയാം

ദുബായ്: അന്താരാഷ്ട്ര തലത്തിലെ മികച്ച വിനോദ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയില്‍ ദുബായ് നാലാം സ്ഥാനത്ത്. 2016-ലെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള രാത്രി സന്ദര്‍ശകരുടെ എണ്ണം വിലയിരുത്തിയുള്ള മാസ്റ്റര്‍കാര്‍ഡ് ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍ സിറ്റീസ് ഇന്‍ഡക്സിലാണ് ഗള്‍ഫ് നഗരം ആദ്യ നിരയില്‍ ഇടംപിടിച്ചത്.

കഴിഞ്ഞ വര്‍ഷം ദുബായ് 14.87 മില്യണ്‍ അന്താരാഷ്ട്ര സന്ദര്‍ശകരെ ആകര്‍ഷിച്ചു. രണ്ടും മൂന്നും സ്ഥാനത്തുള്ള ലണ്ടനിലും പാരീസിലും യഥാക്രമം 19.06 മില്യണ്‍ സന്ദര്‍ശകരും 15.45 മില്യണ്‍ സന്ദര്‍ശകരുമാണ് എത്തിയത്.ബാങ്കോക്കാണ് ആദ്യ സ്ഥാനത്ത്.

അന്താരാഷ്ട്ര രാത്രി സഞ്ചാരികളുടെ ചെലവിടലിലും ദുബായ് ആദ്യ സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 28.50 ബില്യണ്‍ ഡോളറാണ് നഗരത്തിലെത്തിയ സന്ദര്‍ശകര്‍ ചെലവാക്കിയത്.

ദുബായ്ക്ക് മികച്ച സ്ഥാനം ലഭിച്ചതിലൂടെ വ്യക്തമാകുന്നത് ആഗോളതലത്തിലെ മികച്ച ട്രാവല്‍, ടൂറിസം, ഷോപ്പിംഗ് ഡെസ്റ്റിനേഷനാണ് നഗരമെന്നാണെന്ന് മാസ്റ്റര്‍കാര്‍ഡിന്റെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കന്‍ മേഖലയുടെ പ്രസിഡന്റ് ഖാലിദ് എല്‍ജിബലി പറഞ്ഞു. ഈ വര്‍ഷം ദുബായ് 7.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button