Latest NewsCinemaMollywood

“ഇത് അനീതി,പൊതുസമൂഹം വെറുതെയിരിക്കരുത് ” രഞ്ജിനി ഹരിദാസ്

യുവതികളുടെ ക്രൂരമർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന് പിന്തുണയുമായി രഞ്ജിനി ഹരിദാസ്.കൊച്ചി വൈറ്റിലയിൽ വെച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് യൂബർ ടാക്സി ഡ്രൈവറായ ഷെഫീഖ് എന്ന യുവാവിന് യാത്രക്കാരായ യുവതികളുടെ ക്രൂര മർദ്ദനമേറ്റത്.തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തു.ഇതിനെതിരെ വ്യാപക പ്രതിക്ഷേപം ഉയരുന്നതിനിടയിലാണ് രഞ്ജിനി ഹരിദാസിന്റെ യുവാവിനെ പിന്തുണച്ചുള്ള ഫേസ്ബുക് പോസ്റ്റ് .

പോലീസിന്റെ ഈ പ്രവൃത്തി അനീതിയാണെന്നും പൊതുസമൂഹം ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും രഞ്ജിനി ഫേസ്‌ബുബുക്കിലൂടെ പറഞ്ഞു.ഷെയര്‍ ടാക്സിയില്‍ ആദ്യം കയറിയ യാത്രക്കാരനെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് തർക്കത്തിലേർപ്പെട്ട കണ്ണൂര്‍ സ്വദേശികളായ ഏയ്ഞ്ചല്‍, എറണാകുളം സ്വദേശി ഷീജ എന്നിവരാണ് പിന്നീട് യുവാവിനെ കല്ലിനിടിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറി ക്രൂരമായി മർദിക്കുകയും ചെയ്തത്.സംഭവത്തിന് പല ദൃക്‌സാക്ഷികളും ഉണ്ടെന്നിരിക്കെ പോലീസ് നിസ്സാര കുറ്റം ചുമത്തി യുവതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.ഇതിനുപിന്നാലെയാണ് യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button