Devotional

നെഗറ്റീവ് എനർജിയെ ഒഴിവാക്കാം, പക്വാ കണ്ണാടിയിലൂടെ

നെഗറ്റീവ് എനർജിയെ നമ്മുടെ ഭവനത്തിലേയ്ക്കോ സ്ഥാപനത്തിലേയ്ക്കോ പ്രവേശിക്കാൻ അനുവദിക്കാതെ ദിശമാറ്റിവിടാൻ‌ കഴിയുന്ന ദർപ്പണമാണ് ബഗുവാ(പക്വാ)കണ്ണാടി. ഫെങ്ങ്ഷൂയി ശാസ്ത്രശാഖയിലെ അതിവിശേഷങ്ങളായ എട്ട് പവിത്രമുദകള്‍ ആലേഖനം ചെയ്ത പക്വാ ദർപ്പണം പ്രപഞ്ചത്തിലെ സര്‍വൈശ്വര്യങ്ങളുടേയും ഉറവിടമായ പൊസിറ്റീവ് എനർജിയെ പ്രസരിപ്പിക്കാൻ സഹായിക്കുന്നു.

കോൺകേവ്, കോൺവെക്സ് ആകൃതിയിലുളള പക്വാദർപ്പണങ്ങളാണ് നിലവിലുളളത്. ഒരു പരന്ന ദർപ്പണത്തിന്റെ നൂറിരട്ടി ശക്തിയുളള കോൺകേവ് പക്വാ ദർപ്പണത്തിന് നെഗറ്റീവ് എനർജിയെ നിർമ്മാർജനം ചെയ്ത് ഗൃഹാന്തരീക്ഷം മെച്ചപ്പെടുത്താനാവും. ആശുപത്രി, ജയിൽ, ഫാക്ടറി, ഒാഫീസ് തുടങ്ങി നിരവധിപേർ തങ്ങുന്ന ഇടങ്ങളിൽ കോൺവെക്സ് പക്വാ ദർപ്പണമാണ് കൂടുതൽ പ്രയോജനപ്പെടുന്നത്. പക്വാ ദർപ്പണങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ദൃഢതയുളള മരത്തടികളിൽ നിര്‍മിച്ചവയോ ലോഹങ്ങളിൽ നിർമ്മിച്ചവയോ ആകണം തെരഞ്ഞെടുക്കേണ്ടത്. ലോഹനിർമിതമായ പക്വാ ദർപ്പണങ്ങൾ ചുവപ്പ്, ഗോൾഡൻ, പച്ച വർണങ്ങളിൽ പൊതുവേ കാണപ്പെടുന്നു. ഇവയിൽ ചുവപ്പ് പ്രകാശപൂരിതമായ ജീവിതത്തേയും ഗോൾഡൻ ഉത്പാദനക്ഷമത, വളർച്ച, എന്നിവ ത്വരിതപ്പെടുന്നു. പച്ച ഊർജ്ജവും പ്രചോദനവും വർദ്ധിപ്പിക്കാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button