Latest NewsNewsIndia

ബസില്‍ തമ്മിലടിച്ച് പോലീസുകാരിയും വനിതാ കണ്ടക്ടറും

ഹൈദരാബാദ്: ബസില്‍ പോലീസ് ഉദ്യോഗസ്ഥയും വനിതാ കണ്ടക്ടറും തമ്മില്‍ അടിപിടി. തെലുങ്കാനയിലാണ് സംഭവം. മുഹമൂബ്‌നഗര്‍ നവാപെട്ട് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രജിത കുമാരിയും ബസ് കണ്ടക്ടര്‍ ശോഭ റാണിയും തമ്മിലായിരുന്നു കൂട്ടയടി.

ടിക്കറ്റ് ചാര്‍ജായ 15 രൂപ നല്‍കിയില്ലെന്ന് പറഞ്ഞതാണ് പ്രശ്‌നത്തിന് കാരണമായത്. താന്‍ ഡ്യൂട്ടിയിലാണെന്നും ടിക്കറ്റ് എടുക്കേണ്ടതില്ലെന്നും രജിത കുമാരി പറഞ്ഞു. എന്നാല്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ശോഭ റാണിയുടെ വാദം.

വാറണ്ട് നല്‍കാന്‍ പോകുമ്പോള്‍ മാത്രമാണ് പോലീസുകാര്‍ക്ക് സ്വകാര്യ ബസില്‍ സൗജന്യ യാത്ര അനുവധിക്കുകയുള്ളൂവെന്നും ശോഭ പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ അടിയായി. ബസ് യാത്രക്കാര്‍ ഇവരെ പിടിച്ചു മാറ്റുകയായിരുന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button