CinemaLatest NewsMovie SongsEntertainment

ഇത് രാമന്‍റെ വിജയമോ? ‘രാമലീല’ കണ്ടിറങ്ങിയ പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ!

രാമലീലയുടെ ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ കേരളത്തിലെങ്ങും ചിത്രത്തിന് ഗംഭീര റിപ്പോര്‍ട്ട്, ശക്തമായ തിരക്കഥയില്‍ ഒരുക്കിയ മികച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും പങ്കുവയ്ക്കുന്നത്, ചിത്രത്തിലെ രാമനുണ്ണി ദിലീപിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ദിലീപിനെ പിന്തുണച്ച് മുദ്രവാക്യം വിളിച്ചും, ഫ്ലെക്സ് ബോര്‍ഡ് ഉയര്‍ത്തിയും വലിയ ആഘോഷങ്ങളോടെയാണ് ഫാന്‍സ്‌ പ്രേമികള്‍ ചിത്രത്തെ വരവേറ്റത്. കേരളത്തിലെ 120-ഓളം കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്, നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സച്ചിയാണ്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button