Latest NewsKeralaNews

രാമലീലയ്ക്ക് കയറുന്നത് ആരാണെന്ന് ഒടുവില്‍ രശ്മി നായര്‍ കണ്ടുപിടിച്ചു

 

കൊച്ചി : വിവാദങ്ങള്‍ സൃഷ്ടിക്കുകയെന്നത് രശ്മിനായര്‍ക്ക് ഒരു പുതുമയല്ല. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ദിലീപിന്റെ രാമലീലയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ് ചുംബനസമര നായിക രശ്മി നായര്‍. ഇന്ന് റിലീസായ രാമലീലയ്ക്ക് കയറുന്നത് ആരാണെന്ന് സംബന്ധിച്ചാണ് വിവാദ പ്രസ്താവന ഇറക്കിയിരിക്കുന്നത്.

ദിലീപിന്റെ രാമലീലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ശക്തമായ പ്രതിരോധം തീര്‍ത്തവരുടെ കൂട്ടത്തിലെ പ്രധാനിയായിരുന്നു ചുംബര സമരനായിക രശ്മി നായര്‍. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗുമായി ഫേസ്ബുക്കില്‍ ഇടപെട്ട രശ്മിക്ക് ദിലീപ് ഫാന്‍സിന്റെ ഭാഗത്ത് നിന്ന് നല്ല തെറിവിളിയും കേള്‍ക്കേണ്ടി വന്നു.

ഇപ്പോള്‍ ഇതാ ഇന്ന് റിലീസ് ചെയ്ത രാമലീലയ്‌ക്കെതിരെ രശ്മി എത്തിയിരിക്കുന്നു. പുറത്തുവരുന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാമലീല സൂപ്പര്‍ ഹിറ്റിലേക്കാണ് പോകുന്നത്. ചിത്രത്തെകുറിച്ച് മികച്ച റിവ്യുകളും പുറത്ത് വരുന്നുണ്ട്. അപ്പോഴാണ് രശ്മി നായര്‍ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത്. ഇനി രാമലീല മലയാളം പടം അല്ലേ തീയറ്ററില്‍ മൊത്തം ബംഗാളികള്‍ ആണെന്നു പറയുന്നല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button