KeralaLatest NewsNews

റുബല്ല വാക്സിന്റെ കാര്യത്തിൽ സുപ്രധാന നിര്‍ദേശവുമായി ഹെെക്കോടതി

കൊച്ചി:  മിസില്‍സ്​ റുബല്ല വാക്സിൻ നല്‍കുന്ന കാര്യത്തിൽ ഹെെക്കോടതിയുടെ സുപ്രധാന നിര്‍ദേശം. താല്‍പര്യമില്ലാത്ത വിദ്യാര്‍ഥികളെ വാക്സിന്‍ നല്‍കാനായി നിര്‍ബന്ധിക്കാൻ പാടില്ലെന്നു ഹെെക്കോടതി നിര്‍ദേശിച്ചുണ്ട്. വിഷയത്തിൽ ഇടക്കാല ഉത്തരവാണ് ഹെെക്കോടതി നൽകിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാര്‍ഥികള്‍ക്ക്​ മിസില്‍സ്​ റുബല്ല വാക്​സിന്‍ നൽകുന്ന പദ്ധതി ആരംഭിക്കാൻ പോകുന്ന വേളയിലാണ് ഈ ഉത്തരവ്. അടുത്ത ചൊവ്വാഴ്​ച മുതല്‍ പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. മിസില്‍സ്​ റുബല്ല വാക്സിൻ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു അതിനാൽ ഇതു തടയാൻ ആവശ്യപ്പെട്ട് നാല്​ രക്ഷിതാക്കള്‍ നല്‍കിയ ഹർജിയിലാണ്​ കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

മുമ്പ് മൂത്ത കുട്ടിക്ക് ഈ വാക്​സിന്‍ നല്‍കിയിരുന്നു. പക്ഷേ ഇതു ഗുരുതരമായ ആരോഗ്യ പ്രശ്​നമുണ്ടാക്കി. അതു കൊണ്ട് മരുന്ന്​ നല്‍കാന്‍ തയാറല്ലെന്നും ഒരു രക്ഷിതാവ് കോടതിയെ ബോധിപ്പിച്ചു. വാക്​സിന്‍ കൊടുക്കാന്‍ അനുമതി നല്‍കാത്തവര്‍ക്കെതിരെ ​നിയമ നടപടി സ്വീകരിക്കുമെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ച കാര്യവും രക്ഷിതാക്കൾ ഹർജിയിൽ ചൂണ്ടികാട്ടിയിരുന്നു.

shortlink

Post Your Comments


Back to top button