USALatest News

വിമാനത്തില്‍ നായ്ക്കള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ യുവതിക്ക് സംഭവിച്ചത് ; വീഡിയോ കാണാം

വാഷിംഗ്ടണ്‍: വിമാനത്തില്‍ നായ്ക്കള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു ബഹളമുണ്ടാക്കിയ യുവതിയെ പോലീസ് എത്തി ബലം പ്രയോഗിച്ച് പുറത്താക്കി. അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ നിന്ന് ലോസ്‌ആഞ്ചല്‍സിലേക്ക് പോവാനിരുന്ന സൗത്ത്വെസ്റ്റ് എയര്‍ ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം നടന്നത്. യാത്രക്കരിൽ ഒരാൾ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും വിവാദമായി മാറുകയും ചെയ്‌തത്.

രണ്ട് നായ്ക്കള്‍ കൂടി യാത്രക്കാരായുണ്ടെന്ന് അറിഞ്ഞ യുവതി വിമാനത്തില്‍ ബഹളമുണ്ടാക്കാൻ തുടങ്ങി. തനിക്ക് മൃഗങ്ങള്‍ അലര്‍ജിയാണെന്നും ഇവയ്ക്കൊപ്പം യാത്ര ചെയ്താല്‍ തന്റെ ജീവന് ഭീക്ഷണിയാണെന്നും യാത്രക്കാരി വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. ഇത് സംബന്ധിച്ച്‌ മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിക്കാൻ ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോൾ യാത്രക്കാരി അത് നിരസിക്കുകയും തര്‍ക്കിക്കുകയും ചെയ്തു. പ്രശ്നം ഒത്തു തീര്‍പ്പാക്കാൻ പറ്റാതെ വന്നതോടെയാണ് ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചത്. ഉടൻ എത്തിയ പോലീസ് യാത്രക്കാരിയെ ബലം പ്രയോഗിച്ച്‌ പുറത്താക്കുകയായിരുന്നു. നിങ്ങളെന്താണ് ചെയ്യുന്നതെന്നും തനിക്ക് നടക്കാനറിയാം, തന്റെ ദേഹത്ത് തൊടരുതെന്നും പൊലീസുകാരോട് യുവതി വിളിച്ച് പറയുന്നതും വീഡിയോയില്‍ കാണാൻ സാധിക്കും. താന്‍ ഒരു പ്രൊഫസറാണെന്നും യുവതി പറഞ്ഞിട്ടും പൊലീസ് ഇവരെ ബലം പ്രയോഗിച്ച്‌ തന്നെ പുറത്താക്കുകയായിരുന്നു.

വിമാനത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി, ഓഫീസര്‍മാരോട് മോശമായി ഇടപെട്ടു എന്നീ കുറ്റങ്ങള്‍ ചുമത്തി യുവതിയെ അറസ്റ്റ് ചെയ്‌തെങ്കിലും പരാതിയില്ലെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് യുവതിയെ വിട്ടയച്ചു. ഇത്തരം മോശമായ അനുഭവം യാത്രക്കാരിക്ക് നേരിടേണ്ടി വന്നതില്‍ തങ്ങള്‍ക്ക് വിഷമമുണ്ടെന്നും പൊലീസുകാര്‍ ബലം പ്രയോഗിച്ച്‌ പുറത്താക്കേണ്ടി വന്നതില്‍ ഖേദിക്കുന്നുവെന്നും സൗത്ത്വെസ്റ്റ് എയര്‍ ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button