Latest NewsNewsInternational

ഒറ്റ രാത്രി കൊണ്ട് കൃഷിക്കാരന്‍ കോടീശ്വരനായി

ഇംഗ്ലണ്ട്: ഇംഗ്ലണ്ടിലെ ഒരു കര്‍ഷകൻ ഒറ്റ രാത്രി കൊണ്ട് കോടിശ്വരനായി മാറി. ഈ കര്‍ഷകന്റെ കൃഷിപ്പാടത്തില്‍ നിന്നും ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തില്‍ നിധി വേട്ടയ്ക്കായിറങ്ങിയ മൈക്ക് സ്മൈലും സംഘവും ചേര്‍ന്ന് കണ്ടെത്തിയത് 600 പുരാതന നാണയങ്ങള്‍.

ഇവ റോമന്‍ സാമ്രാജ്യ കാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങളാണ് എന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ഇവയില്‍ ഓരോ നാണയത്തിനും 2000 വര്‍ഷത്തോളം പഴക്കമുണ്ട്. മൈക്ക് സ്മൈലും സംഘവും വെറും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് നിധി വേട്ടയ്ക്കിറങ്ങിയത്.

ഇവിടം കുഴിച്ച്‌ നോക്കാന്‍ അവര്‍ തീരുമാനിച്ചത് ഈ കൃഷിപ്പാടത്തിലൂടെ കടന്ന് പോകുമ്പോള്‍ ഡിറ്റക്ടര്‍ അമിതമായി ശബ്ദം പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ്. ഉടന്‍ തന്നെ കര്‍ഷകന്റെ അനുവാദം വാങ്ങി കുഴിച്ചു തുടങ്ങിയപ്പോഴാണ് ഈ നാണയ ശേഖരം കണ്ടത്. ഇപ്പോഴത്തെ മൂല്യം അനുസരിച്ച്‌ ഓരോ നാണയത്തിനും 900 പൗണ്ട് വില വരും. അതായത് ഏകദേശം 80000 ഇന്ത്യന്‍ രൂപ.

shortlink

Related Articles

Post Your Comments

Related Articles


Back to top button