KeralaLatest NewsNews

നടിക്കെതിരായ പരാമർശം: പി സി ജോർജ് വിശദീകരണം നൽകി

തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെയും വനിതാ കമ്മീഷനെതിരെയും മോശം പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് പി.സി. ജോർജ് എംഎൽഎ വനിതാ കമ്മീഷൻ മുമ്പാകെ വിശദീകരണം നൽകി. . നടിക്കെതിരായ പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് വിലയിരുത്തിയാണ് കമ്മീഷൻ ജോർജിനെതിരെ കേസെടുത്തത്.

ജോർജിനെതിരെ കേസെടുക്കാമെന്ന് കമ്മീഷനു നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. സ്പീക്കറുടെ അനുമതിയോടെയാണ് ജോർജിന്‍റെ മോഴിയെടുത്തത്. വനിതാ കമ്മീഷൻ ഡയറക്ടർ മുമ്പാകെയാണ് വിശദീകരണം നൽകിയത്. ജോർജിന്‍റെ പരാമർശം തൃപ്തികരമാണോയെന്ന് റിപ്പോർട്ട് കിട്ടിയശേഷം പ്രതികരിക്കാമെന്ന് കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button