Latest NewsKeralaNews

മുഖ്യമന്ത്രിയുടെ ഷാര്‍ജ നയതന്ത്രം; പ്രചാരണ വിഷയമാക്കി എല്‍ഡിഎഫ്

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ഷാര്‍ജ നയതന്ത്ര വിജയം വേങ്ങരയില്‍ പ്രചാരണ വിഷയമാക്കുകയാണ് എല്‍.ഡി.എഫ്. എങ്കില്‍ ഇത് കാണിക്കുന്നത് ഇവരുടെ ആശയ പാപ്പരത്തമെന്നാണ് ലീഗിന്റെ പ്രതികരണം. അടിസ്ഥാനമില്ലാത്ത അവകാശവാദമാണ് ഇവര്‍ ഉന്നയിക്കുന്നതെന്ന് ബി.ജെ.പിയും പ്രതികരിച്ചു.

ഷാര്‍ജയിലെ തടവറയില്‍ കഴിഞ്ഞ 149 ഇന്ത്യന്‍ തടവുകാരുടെ മോചനം സജീവ ചര്‍ച്ചയാകുന്നത് വേങ്ങരയിലാണ്. ഷാര്‍ജ സുല്‍ത്താന്റെ കേരള സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയാണ് തടവുകാരുടെ മോചനത്തിന് വഴിവച്ചത്. ലീഗ് നേതാക്കള്‍ പലപ്പോഴും പ്രവാസി കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നുവെന്ന് ഇടതു സ്ഥാനാര്‍ത്ഥി കുറ്റപ്പെടുത്തി.

ഷാര്‍ജയില്‍ മാത്രമല്ല ഇന്ത്യന്‍ തടവുകാര്‍ ഉള്ളതെന്നും, പ്രധാനമന്ത്രിയുടെയും വിദേശകാര്യമന്ത്രി സുഷമ സ്വരജന്റെയ്യും പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മാത്രമാണ് ഷാര്‍ജയിലെ ഇന്ത്യന്‍ തടവുകാരുടെ മോചനത്തിനു കാരണമായതെന്നും ബി.ജെ.പി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button