Latest NewsIndia

കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ ഇന്ദിരാ ഗാന്ധി നടത്തിയ ശ്രമങ്ങൾ ; നിർണായക വിവരങ്ങൾ പുറത്ത്

ന്യൂ ഡൽഹി ; “ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ ഇന്ദിരാ ഗാന്ധി നടത്തിയ ശ്രമങ്ങൾ ഫിറോസ് ഗാന്ധി എതിര്‍ത്തിരുന്നു”. സ്വീഡിഷ് എഴുത്തുകാരനായ ബെര്‍ട്ടില്‍ ഫോക്ക് ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഫിറോസ് ഗാന്ധി: ദി ഫോര്‍ഗോട്ടന്‍ ഗാന്ധി’ എന്ന പുസ്തകത്തിന്റെ എഴുത്തുകാരനാണ് ബെര്‍ട്ടില്‍.

”കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ മറിച്ചിടാനുള്ള തീരുമാനത്തെ ഫിറോസ് ശക്തമായി എതിർത്തിരുന്നു. നെഹ്റുവിനും ഇക്കാര്യത്തില്‍ നീരസമുണ്ടായിരുന്നു. എന്നിട്ടും ഇന്ദിര തന്റെ തീരുമാനവുമായി മുന്നോട്ട് പോയി. ഒന്നിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിക്കുന്ന വേളയില്‍ ഫിറോസ് ഇന്ദിരയെ ഫാസിസ്റ്റ് എന്നു വിളിച്ചു. സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നു ഫിറോസും ഇന്ദിരയും തമ്മിലുള്ള ബന്ധം. എന്നാല്‍ ആ സങ്കീര്‍ണതകളെയെല്ലാം അവര്‍ മറികടന്നുകൊണ്ടേയിരുന്നു. ഇന്ദിരയ്ക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം ഫിറോസ് അടുത്തുണ്ടായിരുന്നു എല്ലാ കാര്യങ്ങളിലും അവര്‍ക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉണ്ടായിരുന്നതെന്നും” ബെര്‍ട്ടില്‍ പറഞ്ഞു,

”നെഹ്റു പ്രധാനമന്ത്രിയായപ്പോള്‍ തീന്‍ മൂര്‍ത്തി ഭവനിലേക്ക് ഇന്ദിര ഗാന്ധിയും കുട്ടികളും താമസം മാറ്റി. ഫിറോസ് കൂടെ പോകുവാൻ തയാറായില്ല. കുടുംബത്തോടൊപ്പം പ്രഭാത ഭക്ഷണം കഴിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാൽ ഫാസിസ്റ്റ് എന്ന് വിളിച്ചതോടെ ഒന്നിച്ച്‌ ഭക്ഷണം കഴിക്കുന്ന ശീലം അവസാനിച്ചു. നെഹ്റു കുടുംബം ഫിറോസിന്റെ പാരമ്പര്യം മറന്നു. ഇന്ദിരയും അദ്ദേഹത്തെ മാറ്റി നിര്‍ത്തി. അദ്ദേഹം മുഖ്യധാരയില്‍ എത്താതിരിക്കാന്‍ ഇന്ദിര എല്ലാക്കാലത്തും ശ്രമിച്ചിരുന്നുവെന്നും” എഴുത്തുകാരൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button