Latest NewsIndiaNews Story

രണ്ട്‌പേര്‍ ചേർന്ന് അമ്മയെ മര്‍ദ്ദിച്ചവശയാക്കിയ ശേഷം മകളെ തട്ടിക്കൊണ്ടുപോയി ; വീഡിയോ ഏവരുടെയും കണ്ണ് നിറയ്ക്കും

ജോധ്പൂര്‍: രണ്ട്‌പേര്‍ ചേർന്ന് അമ്മയെ മര്‍ദ്ദിച്ചവശയാക്കിയ ശേഷം പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്ന് പുറത്ത് വന്ന വീഡിയോ ഏവരുടെയും കണ്ണ് നിറയ്ക്കും. രണ്ട്‌പേര്‍ അമ്മയെ മര്‍ദ്ദിച്ചവശയാക്കിയ ശേഷം മകളെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തുടർന്നാണ് സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്.

അഹമ്മദ് ഖാന്‍ എന്നയാൾ പതിനെട്ട് വയസ്സ് തികയാത്ത മകളെ ഷൗക്കത്ത് എന്നയാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു. ഈ വിവാഹത്തതിനോട് അഹമ്മദ് ഖാന്റെ ഭാര്യ നേമത്തിന് താല്‍പര്യമില്ലായിരുന്നു. അഹമ്മദ് മകളുടെ വിവാഹം നടത്തുക തന്നെ ചെയ്തു. പക്ഷേ നേമത്ത് മകളെ ഷൗക്കത്തിനൊപ്പം അയക്കില്ലെന്ന വാശിയില്‍ ഉറച്ചു നിന്നു. ഇതേത്തുടര്‍ന്ന്ഗ്രാമത്തിലെത്തിയ ഷൗക്കത്തും സുഹൃത്ത് ഇലിയാസും നേമത്തിനെ മർദ്ധിച്ച അവശയാക്കിയ ശേഷം മകളെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ ആകുന്നത്.

സംഭവം പട്ടാപ്പകൽ നടന്നിട്ടും സമീപത്തുള്ള ഒരാളു പോലും മാതാവിനെയും പെൺകുട്ടിയെയും രക്ഷിക്കാൻ എത്തിയില്ല. കാഴ്ചക്കാരായി നിന്ന ആരോ പകര്‍ത്തിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഇതേ തുടർന്ന് പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയും ഷൗക്കത്തിനെയും സുഹൃത്ത് ഇലിയാസിനെയും പൊലീസ് അറസ്റ്റ് ചെയുകയും ചെയ്തു.

വീഡിയോ ചുവടെ ;

Tags

Related Articles

Post Your Comments


Back to top button
Close
Close