CricketLatest NewsSports

ഇന്ത്യൻ ടീം 465 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്

ന്യൂഡൽഹി: തങ്ങൾക്കെതിരെ ക്രിക്കറ്റ് പരമ്പര കളിക്കാന്‍ വിസമ്മതിച്ച കാരണത്താൽ ഇന്ത്യ പാകിസ്ഥാന് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്. ഏകദേശം 456 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. 2015-നും 2023-നും ഇടയില്‍ ആറ് ദ്വിരാഷ്ട്ര പരമ്പരകള്‍ കളിക്കാന്‍ നേരത്തേ ധാരണാപത്രം ഒപ്പുവെച്ചിരുന്നെങ്കിലും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് ഇന്ത്യ പരമ്പരയില്‍നിന്ന് പിന്‍മാറുകയായിരുന്നു.

നിഷ്പക്ഷവേദികളില്‍ കളിക്കാമെന്നു പറഞ്ഞിട്ടും ഇന്ത്യ കളിക്കാന്‍ തയ്യാറായില്ല. എന്നാല്‍, ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാനെതിരെ കളിയ്ക്കാൻ മടിയില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേത്തി പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി.) തര്‍ക്കപരിഹാര സമിതിക്ക് പരാതി നല്‍കുമെന്നും നജാം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button