Latest NewsNewsIndia

മലയാളിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ആറുപേര്‍ പിടിയില്‍

ജയ്പൂര്‍: വാഹനം കാത്തുനിന്ന മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി പിടിപ്പിച്ച കേസില്‍ ആറുപേര്‍ പിടിയില്‍. ബിക്കാനീര്‍ നഗരത്തില്‍വച്ചാണ് തട്ടിക്കൊണ്ടുപോയത്. 23പേര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.

ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ മലയാളിയുവതി ബിക്കാനീര്‍ പ്രദേശത്ത് തന്റെ പേരിലുള്ള സ്ഥലം സന്ദര്‍ശിച്ച് മടങ്ങവെയായിരുന്നു സംഭവം. ജയ്പുര്‍ റോഡില്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്ന യുവതിക്ക് ലിഫ്റ്റ് നല്‍കാമെന്ന് വാനിലെത്തിയ രണ്ടുപേര്‍ പറഞ്ഞു. യുവതി വാഗ്ദാനം നിരസിച്ചു. തുടര്‍ന്ന് ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി.

ബിക്കാനീറിലെ പലാന ഗ്രാമത്തിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇവര്‍ വിളിച്ചുകൊണ്ടുവന്ന ആറുപേരും യുവതിയെ പീഡിപ്പിച്ചു. ഇതിനുശേഷം, ഏതോ ഓഫീസ് കെട്ടിടത്തില്‍ എത്തിച്ചു. അവിടെ കൂടുതല്‍പേര്‍ ബലാത്സംഗംചെയ്തു. 23 പേരോളം പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറഞ്ഞു.

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ഒഴിഞ്ഞസ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയത് രാജു, സുഭാഷ് എന്നിവരാണെന്ന് യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയും മറ്റ് നാലുപേരെയുമാണ് അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button