Latest NewsCinemaNewsIndiaBollywood

റഷ്യയിലെ അഭിമാന നിമിഷങ്ങളെക്കുറിച്ച് ബോളിവുഡ് സ്വപ്നസുന്ദരി

ഇന്ത്യൻ ചലച്ചിത്രലോകത്തിനു മികച്ച സംഭാവനകൾ നല്കിയതിനുള്ള പുരസ്‌കാരം സ്വീകരിക്കാനും ഇന്ത്യൻ സിനിമകളുടെ പ്രചാരണത്തിനായും റഷ്യയിലെത്തിയതാണ് ഹോളിവുഡിന്റെ എക്കാലത്തെയും സ്വപ്ന സുന്ദരിയെന്നറിയപ്പെടുന്ന നടിയും നർത്തകിയും രാഷ്ട്രീയ പ്രവർത്തകയുമായ ഹേമ മാലിനി.

റഷ്യക്കാർക്ക് തന്നോടുള്ള സ്നേഹം തന്നെ ഏറെ ഞെട്ടിച്ചുവെന്നും അഭിമാന നിമിഷങ്ങളായിരുന്നു ഈ യാത്രാ സമ്മാനിച്ചതെന്നും നടി ട്വിറ്ററിലൂടെ പങ്കുവെച്ചു.ട്വിറ്ററിലൂടെ പുറത്തു വിട്ട ചിത്രങ്ങൾക്കൊപ്പം,തന്റെ മികച്ച ചിത്രങ്ങളിലൊന്നായ സീത ഓർ ഗീത എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകണമെന്നും അതിൽ താൻ അഭിനയിക്കണമെന്നും അവർ ആഗ്രഹിക്കുന്നതായി നടി പറഞ്ഞു. മോസ്‌കോയിൽ വെച്ച് നടന്ന നാലാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് റഷ്യയിൽ ഇന്ത്യൻ സിനിമയിലെ മികച്ച സംഭാവനയ്ക്കുള്ള ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ.സംവിധായകൻ മധുർ ഭണ്ഡാർക്കറിനെയും ചടങ്ങിൽ ആദരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button