Latest NewsNewsLife Style

ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താൻ ചില പൊടികൈകൾ

വെളിച്ചെണ്ണയിലും കലര്‍പ്പുണ്ട്. ഇത് പലപ്പോഴും സാധാരണക്കാര്‍ക്കു തിരിച്ചറിയാനാകില്ലെന്നതാണ് വാസ്തവം. വെളിച്ചെണ്ണ ഗ്ലാസിലെടുത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. അല്‍പം കഴിയുമ്പോള്‍ വെളിച്ചെണ്ണ കട്ടിയാകുന്നുവെങ്കില്‍ ശുദ്ധമായ വെളിച്ചെണ്ണ, അല്ലാത്തവ ലായനിയുടെ രൂപത്തിലുണ്ടാകും. കലര്‍പ്പുള്ള വെളിച്ചെണ്ണയില്‍ ശുദ്ധമായ ഭാഗം കട്ടിയാകും, അല്ലാത്തത് വെള്ളംപോലെയുമാകും.

ഒരു പഞ്ഞിത്തിരിയോ അല്‍പം പഞ്ഞിയോ എടുത്ത് തേനില്‍ മുക്കുക. ഇത് കത്തിയ്ക്കുക. ഇത് പൊട്ടാതെ കത്തുന്നുവെങ്കില്‍ ശുദ്ധമായ തേന്‍, പൊട്ടിത്തെറിയോടെ കത്തും.

ചായപ്പൊടി ഒരു സ്പൂണെടുത്ത് ഒരു ഗ്ലാസ് വെള്ളത്തിലിടുക. വെള്ളം ബ്രൗണ്‍ നിറമാകുകയെങ്കില്‍ ഇതില്‍ മായമുണ്ടെന്നര്‍ത്ഥം.

മുളകുപൊടി ഒരു ഗ്ലാസ് വെള്ളമെടുത്ത് ഇതില്‍ ഒരു സ്പൂണിടുക. വെള്ളത്തിനു ചുവപ്പു വന്നാല്‍ ഇതില്‍ മായമുണ്ടെന്നര്‍ത്ഥം.

പനീര്‍ ഏറ്റവും കൂടുതല്‍ മായം കലര്‍ന്ന ഒന്നാണ്. പനീര്‍ ഒരു കഷ്ണമെടുത്ത് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. തണുക്കുമ്പോള്‍ ഒന്നുരണ്ടുതുള്ളി അയോഡിന്‍ ഒഴിയ്ക്കുക. പനീര്‍ നീല നിറമാകുന്നുവെങ്കില്‍ ഇതില്‍ സ്റ്റാര്‍ച്ച് ചേര്‍ത്തിട്ടുണ്ടെന്നര്‍ത്ഥം.

shortlink

Related Articles

Post Your Comments

Related Articles


Back to top button